മാർപാപ്പായുടെ ആഫ്രിക്കൻ പര്യടനത്തിന്റെ കൂടുതൽ വിവരങ്ങൾ വത്തിക്കാൻ പുറത്തുവിട്ടു

മാർപാപ്പായുടെ ആഫ്രിക്കൻ പര്യടനത്തിന്റെ കൂടുതൽ വിവരങ്ങൾ വത്തിക്കാൻ പുറത്തുവിട്ടു. ഫ്രാൻസിസ് പാപ്പാ ജൂലൈയിൽ നടത്താൻ പോകുന്ന യാത്രയുടെ ഔദ്യോഗിക ലോഗോയും മുദ്രാവാക്യവുമാണ് മാർച്ച് 23- ന് വത്തിക്കാൻ പുറത്തുവിട്ടത്. കോംഗോയിലേക്കും ദക്ഷിണ സുഡാനിലേക്കുമാണ് പാപ്പാ പര്യടനം നടത്തുന്നത്.

കോംഗോ സന്ദർശനത്തിന്റെ മുദ്രാവാക്യം ‘എല്ലാവരും യേശുക്രിസ്തുവിൽ ഒന്നാണ് എന്നാണ്. സുഡാൻ സന്ദർശനത്തിന്റെ മുദ്രാവാക്യമാകട്ടെ, വി. യോഹന്നാന്റെ സുവിശേഷത്തിൽ നിന്നുള്ള വചനവും – ‘എല്ലാവരും ഒന്നാകാൻ ഞാൻ പ്രാർത്ഥിക്കുന്നു’ എന്നാണ്. ലോഗോകളിൽ സമാധാനത്തിന്റെ പ്രതീകമായ പ്രാവ്, കൂപ്പുകരങ്ങൾ, കുരിശ് തുടങ്ങിയ ചിത്രങ്ങളാണുള്ളത്.മാർപാപ്പ ജൂലൈ രണ്ടു മുതൽ അഞ്ചു വരെയാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ സന്ദർശിക്കുന്നത്. കിൻഷാസ, ഗോമ നഗരങ്ങളിലായിരിക്കും പാപ്പാ താമസിക്കുന്നത്. തുടർന്ന് ജൂലൈ അഞ്ചു മുതൽ ഏഴു വരെ ദക്ഷിണ സുഡാൻ സന്ദർശിക്കും. തലസ്ഥാനമായ ജുബയും പാപ്പായുടെ സന്ദർശനത്തിൽ ഉൾപ്പെടും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group