അനവധി യുക്രേനിയൻ അഭയാർത്ഥികളെ സ്വീകരിച്ചതിന് പോളണ്ടിലെ മെത്രാന്മാർക്ക് നന്ദി രേഖപ്പെടുത്തി മാർപാപ്പാ

യുക്രെയ്നിൽ യുദ്ധം രണ്ട് മാസങ്ങളായി തുടരുമ്പോൾ, റഷ്യൻ സൈന്യത്തിന്റെ അധിനിവേശത്താൽ കുടിയിറക്കപ്പെട്ട അഭയാർത്ഥികളെ പോളണ്ടിലെ സഭ സ്വാഗതം ചെയ്യുന്ന പ്രവർത്തിയിൽ നന്ദി അറിയിച്ച് ഫ്രാൻസിസ് മാർപാപ്പാ.

പോളണ്ട് മെത്രാൻ സമിതി അദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് സ്റ്റാനിസ്ലാവ് ഗദെക്കിയുമായി 45 മിനിറ്റോളം കൂടിക്കാഴ്ച നടത്തിയ അവസരത്തിലാണ് ഫ്രാൻസിസ് മാർപാപ്പ
തന്റെ സ്നേഹവും നന്ദിയും അറിയിച്ചത്.

റഷ്യയെയും യുക്രെയ്നെയും മാതാവിന്റെ വിമല ഹൃദയത്തിന് സമർപ്പണം ചെയ്തതിന് ഫ്രാൻസിസ് പാപ്പയോടു ആർച്ച് ബിഷപ്പ് നന്ദി രേഖപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group