രാജസ്ഥാനിലെ ഉദയ്പുർ രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന ഡോ. ജോസഫ് പതാലിൽ (85) കാലം ചെയ്തു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.
സംസ്കാരം 19ന് രാവിലെ 10ന് ഉദയ്പുർ അലിപ്പുര ഫാത്തിമ മാതാ കത്തീഡ്രലിൽ നടക്കും.1937 ജനുവരി 26ന് കോട്ടയം നെടുംകുന്നം ഇടവകയിൽ പതാലിൽ സ്കറിയ സ്കറിയുടെയും ഏലിയാമ്മയുടെയും മകനായി ജനിച്ച ജോസഫ് പതാലിൽ അജ്മീർ രൂപതാ മിഷനിൽ വൈദികാർഥിയായി ചേരുകയായിരുന്നു. 1963 സെപ്റ്റംബർ 21ന് പൗരോഹിത്യം സ്വികരിച്ചു.
ദക്ഷിണ രാജസ്ഥാനിലെ ഉൾനാടൻ മേഖലയായ മസ്ക മഹുഡിയിലാണ് മിഷൻ പ്രവർത്തനത്തിനു തുടക്കം കുറിച്ചത്.അന്പപ്പാഡ മിഷൻ കേന്ദ്രത്തിൽ ആറു വർഷവും ഡുംഗർപുരിൽ 12 വർഷവും സേവനമനുഷ്ഠിച്ചു.
1984ൽ അജ്മീർ ജയ്പുർ രൂപത വിഭജിച്ച് ഉദയപുർ രൂപത രൂപീകരിച്ചപ്പോൾ പ്രഥമ ബിഷപ്പായി ഡോ. ജോസഫ് പതാലിൽ നിയുക്തനായി. 27 വർഷം രൂപതയുടെ സാരഥ്യം വഹിച്ച ഇദ്ദേഹം 2012ൽ പദവിയൊഴിഞ്ഞ് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. സഹോദരങ്ങൾ: പി.എസ്. മാത്യു, പി.എസ്.ജോണ്, പി.എസ്. ചാക്കോ, സിസ്റ്റർ ജെയ്ന(ജയ്പുർ), പരേതരായ പി.എസ്.സ്കറിയ, ഏലിയാമ്മ, സിസ്റ്റർ മരീന.
ആദിവാസി സമൂഹത്തെ മുഖ്യധാരയിലേക്കു നയിക്കുന്നതിന് അവരിൽ ഒരാളായി ജീവിച്ചു നടത്തിയ പ്രവർത്തനങ്ങളാണ് ഡോ. ജോസഫ് പതാലിലിനെ ശ്രദ്ധേയനാക്കിയത്.വൈദികനായും മെത്രാനായും സേവനമനുഷ്ഠിച്ച കാലഘട്ടത്തിൽ ഇദ്ദേഹം മുൻകൈ എടുത്തു സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉദയപുരിലെ പിന്നാക്ക വിഭാഗങ്ങളുടെ ശക്തീകരണത്തിൽ വലിയ പങ്കാണ് വഹിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group