ഗർഭചിദ്രം മനുഷ്യാവകാശമായി നിർവചിക്കുവാൻ സാധിക്കില്ല : വത്തിക്കാൻ

റോം : ഗർഭചിദ്രം മനുഷ്യാവകാശമായി നിർവചിക്കുവാൻ സാധിക്കില്ലന്ന നിലപാട് ആവർത്തിച്ച് വത്തിക്കാൻ.
ബെൽജിയത്തിലെ ബ്രസ്സൽസിൽ നടന്ന യൂറോപ്യൻ യൂണിയൻ പ്ലീനറി സമ്മേളനത്തില്‍ ഭ്രൂണഹത്യയെ മനുഷ്യാവകാശമാക്കി നിർവചിക്കുന്ന മറ്റിക്ക് റിപ്പോർട്ട് എന്ന് വിളിക്കപ്പെടുന്ന പ്രമേയം 255 നെതിരെ 378 വോട്ടുകൾക്ക് പാസാക്കിയിരിന്നു. 42 അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. റിപ്പോർട്ടിൽ പറയുന്ന നിർവചനത്തെ പരിശുദ്ധ സിംഹാസനം തള്ളിക്കളയുന്നതായി വത്തിക്കാൻ വിദേശകാര്യമന്ത്രി ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘര്‍ പറഞ്ഞു.
കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 2270, 2271 ഖണ്ഡികകള്‍ യഥാക്രമം ഇപ്രകാരം പഠിപ്പിക്കുന്നു, “മനുഷ്യജീവൻ ഗർഭധാരണത്തിന്റെ നിമിഷം മുതൽ ആദരിക്കപ്പെടുകയും നിരുപാധികമായി സംരക്ഷിക്കപ്പെടുകയും വേണം. അസ്തിത്വത്തിന്റെ ആദ്യനിമിഷം മുതൽ മനുഷ്യജീവി ഒരു വ്യക്തിയുടെ അവകാശങ്ങൾ ഉള്ളവനായി അംഗീകരിക്കപ്പെടണം അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ഗർഭഛിദ്രത്തെ മനുഷ്യാവകാശമായി അംഗീകരിക്കാനാവില്ലന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group