🌸🌸 ” കരുണയുടെ നൊവേന വഴിയായി ആത്മാക്കളിലേയ്ക്ക് എല്ലാവിധ കൃപാവരങ്ങളും ഞാൻ ഒഴുക്കും”( വി. ഫൗസ്റ്റീനയുടെ ഡയറി; ഖണ്ഡിക 796)
ഈശോ, വി. ഫൗസ്റ്റീനയ്ക്ക് വെളിപ്പെടുത്തിയ കരുണയുടെ നൊവേനയെ ആത്മസമർപ്പണത്തോടെ നമുക്ക് ഈ ദുഃഖവെള്ളി മുതൽ ഏറ്റെടുത്തു പ്രാർത്ഥിക്കാം… ദൈവീക കരുണയാൽ ലോകരെല്ലാം നിറയപ്പെടുവാനും,ലോകം മുഴുവനും വേണ്ടിയും,
അനേകം ആത്മാക്കളെ രക്ഷിക്കുവാനും വേണ്ടി പ്രാർത്ഥിക്കുവാനുമായി കർത്താവ് നമുക്ക് തന്നിരിക്കുന്ന ഈ അവസരത്തെ പാഴാക്കിക്കളയാതെ , ഏറ്റവും സന്തോഷത്തോടെയും ആത്മാർത്ഥതയോടെയും നമുക്കേറ്റെടുക്കാം. പുതുഞായറാഴ്ച ദൈവകരുണയുടെ തിരുനാളിനായി നമുക്ക് പ്രാർത്ഥിച്ചൊരുങ്ങാം.
ഈശോയുടെ കരുണയിലേക്ക് അനേകായിരങ്ങളെ നയിക്കുവാനുള്ള അഭിഷേകം പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥത്താൽ നമ്മിൽ നിറയപ്പെടട്ടെ. സകല വിശുദ്ധരുടേയും കാവൽ മാലാഖമാരുടെയും സംരക്ഷണം ലഭിക്കുമാറാകട്ടെ.
ആമേൻ🙏🌸🌸
ആറാം ദിവസം
ധ്യാനം : എളിമയും ശാന്തതയുമുള്ളവരുടെയും കൊച്ചുകുട്ടികളുടെയും ആത്മാക്കളെ ഇന്ന് എന്റെ സമീപത്തേക്കു കൊണ്ടുവരിക.
പ്രാർത്ഥന : ഏറ്റവും കരുണയുളള ഈശോ, ഞാൻ ശാന്തശീലനും വിനീതനുമാകയാൽ എന്നിൽനിന്ന് പഠിക്കുവിൻ, എന്ന് അങ്ങു തന്നെ അരുളിചെയ്തിട്ടുണ്ടല്ലോ. വിനീതഹൃദയരുടെയും വിശുദ്ധരുടെയും ആത്മാക്കളെ അങ്ങയുടെ കരുണാനിര്ഭരമായ ഹൃദയത്തിൽ സ്വീകരിയ്ക്കേണമേ. സ്വർഗ്ഗസ്ഥനായ പിതാവിന്റെ പ്രിയപ്പെട്ടവരും സ്വർഗത്തെ മുഴുവൻ ആനന്ദിപ്പിക്കുന്നവരും ഈ ആത്മാക്കളാണ്. ദൈവസിംഹാസനത്തിനു മുൻപാകെ സുഖസുഗന്ധം പരത്തുന്ന പൂച്ചെണ്ടുകളാണവർ . അവയുടെ മധുരസുഗന്ധമേറ്റ് ദൈവം തന്നെ സന്തോഷിക്കുന്നു. ഈശോയുടെ കനിവ് നിറഞ്ഞ ഹൃദയം ഈ ആത്മാക്കൾക്കൊരു നിത്യഗേഹമാണ്. സ്‌നേഹത്തിന്റെയും കരുണയുടെയും ഒരു മധുരഗാനം അവർ ഇപ്പോഴും പാടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. നിത്യനായ പിതാവേ, കനിവിനുറവായ ഈശോയുടെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്ന കൊച്ചുകുട്ടികളുടെയും ,ശാന്തതയും എളിമയുള്ളവരുടെയും ആത്മാക്കളുടെമേൽ അങ്ങയുടെ ദയയുളള ദൃഷ്ടികൾ പതിക്കേണമേ. അങ്ങേ പുത്രന്റെ ഏറ്റവും അടുത്ത പ്രതിച്ഛായകളാണ് അവർ . ഭൂമിയിൽനിന്നുയരസുന്ന അവരുടെ സുഗന്ധം സ്വർഗത്തിൽ അങ്ങയുടെ സിംഹാസനം വരെയെത്തുന്നു. കരുണയുടെ പിതാവേ, സർവ്വനന്മകളുടെയും ഉറവിടമേ, ഈ ആത്മാക്കളോടുളള അങ്ങയുടെ സ്‌നേഹത്തെപ്രതിയും , അങേക്കു ഇവരിലുളള പ്രസാദത്തെപ്രതിയും ഞാൻ യാചിക്കുന്നു. ലോകം മുഴുവനെയും അങ്ങു അനുഗ്രഹിക്കേണമേ. അങ്ങനെ എല്ലാ ആത്മാക്കളെയും ഒരുമിച്ചു അങ്ങയുടെ കരുണയുടെസ്‌തുതികൾ പാടിപുകഴ്ത്തുവാൻ ഇടവരട്ടെ. എപ്പോഴും എന്നേക്കും ആമേൻ .
1 . സ്വർഗ്ഗ 2 . നന്മ 3 . ത്രി.
കരുണയുടെ ജപമാല .
ലോകം മുഴുവന്റെയും നമ്മുടെയും പാപപരിഹാരത്തിനായി
1 സ്വർഗ്ഗ. 1 നന്മ. 1 വിശ്വാസപ്രമാണം
വലിയമണികളില്‍:
നിത്യ പിതാവേ എന്‍റെയുംലോകം മുഴുവന്‍റെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോ മിശിഹായുടെ ശരീരവും രക്തവും ആത്മാവും ദൈവത്വവും അങ്ങേക്കു ഞാന്‍ കാഴ്ചവയ്ക്കുന്നു.
ചെറിയ മണികളില്‍:
ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച്
പിതാവേ ഞങ്ങളുടേയും ലോകം മുഴുവന്‍റെയും മേലും കരുണയായിരിക്കണമേ.
10 പ്രാവശ്യം
ഓരോ ദശകങ്ങളും കഴിഞ്ഞു :
പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനെ ഞങ്ങളുടെയും ലോകം മുഴുവന്‍റെയും മേൽ കരുണയായിരിക്കണമേ (3 പ്രാവശ്യം).
ലുത്തിനിയ
കർത്താവെ! ഞങ്ങളുടെമേൽ
കരുണയുണ്ടാകണമേ
മിശിഹായെ! ഞങ്ങളുടെമേൽ
കരുണയുണ്ടാകണമേ
കർത്താവെ! ഞങ്ങളുടെമേൽ
കരുണയുണ്ടാകണമേ
മിശിഹായെ! ഞങ്ങളുടെ
പ്രാർത്ഥന കേൾക്കേണമേ
മിശിഹായെ! ദയാപൂർവം ഞങ്ങളുടെ
പ്രാർത്ഥന കേൾക്കേണമേ
സ്വർഗീയ പിതാവായ ദൈവമേ!
ഞങ്ങളുടെമേൽ
കരുണയുണ്ടാകണമേ
പുത്രനായ ദൈവമേ! ലോകത്തിന്റ
വിമോചകാ,ഞങ്ങളുടെമേൽ
കരുണയുണ്ടാകണമേ
(സൃഷ്ടാവിന്റെ ഏറ്റവും വലിയ വിശേഷണമായ ദൈവകാരുണ്യമേ!
(പ്രതിവചനം : ഞങ്ങളങ്ങയിൽ ശരണപ്പെടുന്നു)
പരിശുദ്ധ ത്രിത്വത്തിന്റെ അഗ്രാഹ്യ രഹസ്യമായ ദൈവകാരുണ്യമേ !
അത്യുന്നതന്റെ സർവ്വശക്തിയുടെ പ്രകടനമായ ദൈവകാരുണ്യമേ!
അമാനുഷ്യസൃഷ്ടികളിൽ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ!!
ഇല്ലായ്മയിൽ നിന്ന് നമ്മെ വിളിച്ച ദൈവകാരുണ്യമേ!!
പ്രപഞ്ചത്തെ മുഴുവൻ ചൂഴ്ന്നു നിൽക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങളിൽ അമർത്യത വിതക്കുന്ന ദൈവകാരുണ്യമേ!
അർഹിക്കുന്ന ശിക്ഷയിൽ നിന്ന് ഞങ്ങളെ രക്ഷിക്കുന്ന ദൈവകാരുണ്യമേ!
പാപത്തിന്റെ ദുരിതത്തിൽ നിന്ന് നമ്മെ ഉയർത്തുന്ന ദൈവകാരുണ്യമേ!
സൃഷ്ടലോകത്തിൽ ഞങ്ങളുടെ നീതികരണമായ ദൈവകാരുണ്യമേ!
ഈശോയുടെ തിരുമുറിവുകളിൽ നിന്നൊഴുകുന്ന ദൈവകാരുണ്യമേ!
ഈശോയുടെ പരിശുദ്ധ ഹൃദയത്തിൽ നിന്നും പുറപ്പെടുന്ന ദൈവകാരുണ്യമേ!
കരുണയുടെ മാതാവായി പരിശുദ്ധമറിയത്തെ നൽകിയ ദൈവകരുണ്യമേ!
ദൈവരഹസ്യങ്ങളുടെ വെളിപ്പെടുത്തലിൽ പ്രകാശിതമായ ദൈവകരുണ്യമേ!
സാർവത്രിക സഭയുടെ സ്‌ഥാപനത്തിൽ പ്രകടിതമായ ദൈവകരുണ്യമേ!
പരിശുദ്ധ കൂദാശയിൽ പ്രകടമായിരിക്കുന്ന ദൈവകരുണ്യമേ!
മാമോദീസയിലും പാപസങ്കീർത്തനത്തിലും പ്രകടമായിരിക്കുന്ന ദൈവകരുണ്യമേ!
പൗരോഹിത്യത്തിലും ദിവ്യബലിയിലും പ്രദാനം ചെയ്യപ്പെട്ടിരിക്കുന്ന ദൈവകരുണ്യമേ!
ക്രിസ്തീയ വിശ്വാസത്തിലേക്ക് ഞങ്ങളെ ക്ഷണിച്ച ദൈവകരുണ്യമേ!
പാപികളുടെ മാനസാന്തരത്തിൽവെളിപ്പെടുത്തപ്പെട്ട ദൈവകരുണ്യമേ!
നീതിമാന്മാരുടെ വിശുദ്ധീകരണത്തിൽ പ്രകടമായ ദൈവകരുണ്യമേ!
വിശുദ്ധരെ പൂര്ണതയിലെത്തിക്കാൻ സഹായിക്കുന്ന ദൈവകരുണ്യമേ!
രോഗികളുടെയും സഹിക്കുന്നവരുടെയും ആരോഗ്യപാത്രമായ ദൈവകരുണ്യമേ!
വ്യഥിതഹൃദയരുടെ ആശ്വാസമായ ദൈവകരുണ്യമേ!
നിരാശയിൽ വേദനിക്കുന്നവരുടെ പ്രതീക്ഷയായ ദൈവകരുണ്യമേ!
എല്ലാ മനുഷ്യരെയും എല്ലായ്‌പോഴും എവിടെയും അനുഗമിക്കുന്ന ദൈവകരുണ്യമേ!
പ്രസാദവരങ്ങളാൽ മുന്നാസ്വാദനം നൽകുന്ന ദൈവകരുണ്യമേ!
മരിക്കുന്നവരുടെ ആശ്വാസമായ ദൈവകരുണ്യമേ!
അനുഗ്രഹീതരുടെ ആനന്ദമായ ദൈവകരുണ്യമേ!
എല്ലാ വിശുദ്ധരുടെയും കിരീടമായ ദൈവകരുണ്യമേ!
അത്ഭുതങ്ങളുടെ വറ്റാത്ത ഉറവയായ ദൈവകരുണ്യമേ!
കുരിശിൽ ലോകത്തെ രക്ഷിച്ചു
ഞങ്ങളുടെ മേലുളള ഏറ്റവും
വലിയ കരുണ പ്രകടിപ്പിച്ച
ദൈവത്തിന്റെ കുഞ്ഞാടെ,
കർത്താവെ, ഞങ്ങളുടെ പ്രാർത്ഥന കേൾകേണമേ.
എല്ലാ ദിവ്യബലികളിലും
ഞങ്ങൾക്കു വേണ്ടി സ്വയം
സമർപ്പിച്ചു കൊണ്ടിരിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടെ
കർത്താവെ, ഞങ്ങളുടെ പ്രാർത്ഥന കേൾകേണമേ.
അങ്ങയുടെ അളവില്ലാത്ത കരുണയിൽ
ലോകപാപങ്ങളെല്ലാം നീക്കുന്ന
ദൈവത്തിന്റെ കുഞ്ഞാടെ
കർത്താവെ, ഞങ്ങളുടെ പ്രാർത്ഥന കേൾകേണമേ.
കർത്താവെ! ഞങ്ങളുടെമേൽ
കരുണയുണ്ടാകണമേ
മിശിഹായെ!ഞങ്ങളുടെമേൽ
കരുണയുണ്ടാകണമേ
കർത്താവെ! ഞങ്ങളുടെമേൽ
കരുണയുണ്ടാകണമേ
കർത്താവിന്റെ എല്ലാ
സൃഷ്ടികളിലും അവിടുത്തെ
മൃദുവായ കരുണ പരന്നിരിക്കുന്നു.
കർത്താവിന്റെ കരുണ
ഞാനെന്നും പാടിപുകഴ്ത്തും .)
പ്രാർത്ഥിയ്ക്കാം
ദൈവമേ, അങ്ങയുടെ കരുണ അനന്തവും അങ്ങയുടെ ദയ വറ്റാത്തതുമാണല്ലോ. ദയാപൂർവം ഞങ്ങളെ നോക്കേണമേ. ഞങ്ങളുടെ മേൽ അങ്ങയുടെ കരുണ വര്ധിപ്പിക്കേണമേ. അങ്ങനെ ഞങ്ങളുടെ വലിയ പരീക്ഷകളിൽ മനം മടുക്കാതെ അങ്ങയുടെ തിരുമനസുതന്നെയായ കാരുണ്യത്തിനു ഞങ്ങൾ വിധേയരാകട്ടെ. കാരുണ്യത്തിന്റെ രാജാവും അങ്ങയോടും പരിശുദ്ധാത്മാവോടും കൂടെ വസിക്കുന്നവനുമായ ഞങ്ങളുടെ കർത്താവായ ഈശോ ഞങ്ങൾക്കു കാരുണ്യം പകർന്നുതരട്ടെ.എപ്പോഴും എന്നേക്കും ആമേൻ…
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group