ഭവനരഹിതന് അനുസ്മരണ ബലി അർപ്പിച്ച് കർദിനാൾ

കഴിഞ്ഞ ദിവസം ഇറ്റലിയിൽ മരണപ്പെട്ട ഭവനരഹിതനായ റോബർട്ടേമന്റവനിക്ക് വേണ്ടി അനുസ്മരണ ബലിയർപ്പിച്ച് കർദിനാൾ കോൺറാഡ് ക്രജവസ്കി. 64 കാരനായ റോബെർട്ടേ കഴിഞ്ഞ ദിവസമാണ് ന്യൂമോണിയ ബാധിച്ചു മരിച്ചത്. അടഞ്ഞവാതിലിനുമുമ്പിൽ ഉറങ്ങിയിരുന്ന നിസ്സഹായനായ റോബർട്ടേയെ കുറിച്ച് കർദിനാൾ ഇപ്രകാരം പറഞ്ഞു . അദ്ദേഹം സന്തോഷവാനായ വ്യക്തിയായിരുന്നു . ഉച്ചഭക്ഷണ സമയത്ത് അദ്ദേഹം എല്ലാവരെയും ചിരിപ്പിച്ചു, ആളുകളെ തന്നെ സ്നേഹിക്കാൻ അവർ പ്രേരിപ്പിച്ചു. ഫുഡ്ബോൾ അവന് ആവേശമായിരുന്നു . ദൗർഭാഗ്യവശാൽ അതിശൈത്യവും ന്യൂമോണിയയും  മൂലം അവൻ മരണത്തിന് കീഴടങ്ങി നമുക്ക് അവനെ വേണ്ടി പ്രാർത്ഥിക്കാം. കഴിഞ്ഞ ദിവസം വത്തിക്കാനിൽ അതിശൈത്യം മൂലം മരണപ്പെട്ട മറ്റൊരു ഭവന രഹിതനായ എഡ്‌വിനുവേണ്ടി മാർപാപ്പ പ്രാർത്ഥിച്ചിരുന്നു. അതിന്റെ പാത പിന്തുടർന്നാണ് കർദിനാൾ അനുസ്മരണ ബലിയർപ്പിച്ചത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group