2022 ൽ ആദ്യമായി വി.ജാനുവാരിയൂസിന്റെ തിരുശേഷിപ്പായ രക്തം ദ്രാവകരൂപത്തിലായി.
നേപ്പിൾസിലെ ആർച്ചുബിഷപ്പ് മോൺസീഞ്ഞോർ ഡൊമെനിക്കോ ബറ്റാഗ്ലിയാണ് വിശ്വാസി സമൂഹത്തെ ഈ വിവരം അറിയിച്ചത്.
വി. ജാനുവാരിയൂസിന്റെ രക്തം നിഷ്കളങ്കരായ സഹോദരങ്ങളുടെ രക്തം ചിന്തുന്നതിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കണമെന്ന് ആർച്ചുബിഷപ്പ് പറഞ്ഞു. കോവിഡ് പകർച്ചവ്യാധി തുടങ്ങിയതിൽ പിന്നെ ഇതാദ്യമായാണ്, വി. ജാനുവാരിയൂസിന്റെ തിരുശേഷിപ്പുകൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടക്കുന്നത്. ഈ ഇറ്റാലിയൻ വിശുദ്ധന്റെ രൂപവും തിരുശേഷിപ്പും നേപ്പിൾസ് കത്തീഡ്രലിൽ നിന്ന് ആയിരക്കണക്കിന് ആളുകളുടെ അകമ്പടിയോടെ പ്രദക്ഷിണമായി സാന്താ ക്യാരയുടെ ബസിലിക്കയിലേക്ക് കൊണ്ടു പോയി. ബസിലിക്കയിൽ ആർച്ചുബിഷപ്പ് ബറ്റാഗ്ലിയയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പണവും നടന്നു.
വർഷത്തിൽ മൂന്ന് തവണയെങ്കിലും വി. ജാനുവാരിയൂസിന്റെ രക്തം ദ്രവീകരിക്കപ്പെടുന്ന അത്ഭുതം നടക്കുന്നുണ്ട്.വിശുദ്ധന്റെ തിരുശേഷിപ്പുകൾ നേപ്പിൾസിലേക്ക് മാറ്റുന്ന മേയ് മാസത്തിലെ ആദ്യ ഞായറാഴ്ചയ്ക്ക് മുമ്പുള്ള ശനിയാഴ്ചയും, വിശുദ്ധന്റെ തിരുനാൾ ദിവസമായ സെപ്റ്റംബർ 19, അതുപോലെ 1631ൽ വെസൂവിയസ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിന്റെ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ വി. ജെന്നാറോയോട് മാധ്യസ്ഥം പ്രാർത്ഥിച്ചതിന്റെ വാർഷിക ദിനമായ ഡിസംബർ 16 എന്നിവയാണ് ആ ദിവസങ്ങൾ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group