ഭൂമിയെ പരിപാലിക്കേണ്ടത് ഓരോ മനുഷ്യരുടെയും കടമയാണെന്നും ദൈവമക്കളായ നാം ഇതിനായി പ്രത്യേകം വിളിക്കപ്പെട്ടിരിക്കുന്നു എന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.
പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസ് സംഘടിപ്പിച്ച സമ്മേളനത്തിലെ അംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പാപ്പാ.
“കാലാവസ്ഥാ വ്യതിയാനം ഭൂമിയെ സാരമായി തന്നെ ബാധിച്ചിരിക്കുകയാണ്. ഈ പ്രതിഭാസം ആഗോള മനുഷ്യരാശിയെ, പ്രത്യേകിച്ച് ദരിദ്രരെയും സാമ്പത്തിക പ്രതിസന്ധിയിൽ ജീവിക്കുന്നവരെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഭൂമിയെ പരിപാലിക്കേണ്ടത് ദൈവമക്കളുടെ ധാർമ്മിക ഉത്തരവാദിത്വമാണ്. ദൈവമക്കൾ ഒരു സമൂഹമെന്ന നിലയിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ” പാപ്പാ പറഞ്ഞു. ജൈവവൈവിധ്യത്തിന്റെ നഷ്ടത്തെക്കുറിച്ചും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധങ്ങളെക്കുറിച്ചും പാപ്പാ സംസാരിച്ചു. ഇവയൊക്കെ ഭക്ഷണ ക്ഷാമത്തിനും മലിനീകരണത്തിനും സുരക്ഷാ പ്രശ്നങ്ങൾക്കും കാരണമാകുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group