ചൈനീസ് ഔദ്യോഗിക സഭയിൽ ചേരാൻ വൈദികൻ വിസമ്മതിച്ചതിനാൽ ; ദൈവാലയം ഭരണകൂടം നശിപ്പിച്ചു.

കത്തോലിക്കാ സഭയെ നിയന്ത്രിക്കാൻ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം സ്ഥാപിച്ച കാത്തലിക് അസോസിയേഷൻ ഓഫ് ചൈന’ എന്ന സംഘടനയിൽ അംഗമാകാൻ വൈദികനായ ഫാ. ഡോങ് ബാവോലു, “പാട്രിയോട്ടിക് വിസമ്മതിച്ചതിനാൽ താത്കാലികമായി നിർമ്മിച്ചിരുന്ന കത്തോലിക്കാ ദൈവാലയം കമ്മ്യൂണിസ്റ്റ് ഭരണകൂടം നശിപ്പിച്ചു. പ്രസ്തുത ദൈവാലയത്തിൽ ജൂൺ മാസത്തിലും ആക്രമo നടന്നിരുന്നു.

ഷെങ്ഡിംഗ് രൂപതയിലെ നൂറിലധികം വൈദികരിൽ കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിന് കീഴടങ്ങാൻ വിസമ്മതിച്ച ഏക വൈദികനാണ് ഫാ. ഡോങ് ബാവോലു. വത്തിക്കാനോട് കൂറുള്ളവരും ചൈനീസ് ഭരണകൂടം അംഗീകരിച്ച ഔദ്യോഗിക സഭയിൽ അംഗങ്ങളാകാത്തവരുമാണ് ഈ ദൈവാലയം ഉപയോഗിച്ചിരുന്നത്. ചൈനയിലെ ഷെങ്ഡിംഗ് രൂപതയിലെ യൂടോങ് നഗരത്തിലെ കത്തോലിക്കർ രഹസ്യമായി നിർമ്മിച്ച ദൈവാലയമായിരുന്നു ഇത്. ഫാ. ഡോങ് ബാവോലു ആരോഗ്യ പ്രശ്നങ്ങൾ മൂലം ആശുപത്രിയിലായിരുന്ന സമയത്തായിരുന്നു ചൈനീസ് ഭരണകൂടം ഈ ദൈവാലയം പൊളിച്ചുമാറ്റിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group