ഗോർബച്ചേവിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് മാർപാപ്പാ

സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റായിരുന്ന മിഖായേൽ ഗോർബച്ചേവിന്റെ നിര്യാണത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചനം രേഖപ്പെടുത്തി.

ഗോർബച്ചേവിന്റെ മകൾ ഐറിന ഗോർബച്ചേവിന് അയച്ച ടെലിഗ്രാം സന്ദേശത്തിലാണ് പാപ്പാ തന്റെ അനുശോചനവും പ്രാർത്ഥനയും അറിയിച്ചത്.

“ബഹുമാനപ്പെട്ട പിതാവ് മിഖായേലിന്റെ മരണം മൂലമുള്ള വേദനയുടെ ഈ നിമിഷത്തിൽ ആത്മീയമായ എന്റെ സാമീപ്യവും പ്രാർത്ഥനയും അറിയിക്കുന്നു. എല്ലാ ബന്ധുക്കൾക്കും അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന എല്ലാവർക്കും പ്രാർത്ഥന അറിയിക്കുന്നു.

ജനങ്ങൾക്കിടയിലുള്ള സൗഹാർദ്ദത്തിനും സാഹോദര്യത്തിനുമൊപ്പം സുപ്രധാനമായ മാറ്റങ്ങളുടെ കാലഘട്ടത്തിൽ സ്വന്തം രാജ്യത്തിന്റെ പുരോഗതിക്കുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത നന്ദിയോടെ അനുസ്മരിക്കുന്നു” – ഫ്രാൻസിസ് മാർപാപ്പ കുറിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group