എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയുടെ പ്രതിനിധി പങ്കെടുക്കുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി അറിയിച്ചു.
മാർപാപ്പയുടെ പ്രതിനിധിയായി മുതിർന്ന വത്തിക്കാൻ നയതന്ത്രജ്ഞൻ ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘറാണ് പങ്കെടുക്കുക.
ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ കാലയളവിൽ അധ്യക്ഷയായിരിന്ന എലിസബത്ത് രാജ്ഞി സെപ്റ്റംബർ 8-ന് തന്റെ തൊണ്ണൂറ്റിയാറാം വയസ്സിൽ സ്കോട്ട്ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽവെച്ചാണ് അന്തരിച്ചത്. ബ്രിട്ടീഷ് രാജാവെന്ന നിലയിൽ, പതിനാറാം നൂറ്റാണ്ടിൽ കത്തോലിക്ക സഭയിൽ നിന്ന് വേർപിരിഞ്ഞ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ അധ്യക്ഷ കൂടിയായിരിന്നു അവർ. രാജ്ഞിയുടെ സംസ്കാരം സെപ്റ്റംബർ 19ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കും. പേപ്പൽ പ്രതിനിധികൾക്ക് പുറമേ ബ്രിട്ടീഷ് കത്തോലിക്ക മെത്രാന്മാരും ചടങ്ങിൽ പങ്കെടുക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group