വിശ്വാസത്തിന്റെ പേരിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കൊല്ലപ്പെട്ടത് ക്രൈസ്തവർ

ലോകമെങ്ങും ക്രൈസ്തവർ തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ അതിക്രമങ്ങൾക്കും വിവേചനങ്ങൾക്കും ഏറ്റവും ഒടുവിൽ മരണത്തിന് വരെ വിധിക്കപ്പെടുകയാണ്.3.6 കോടിയിലധികം ക്രൈസ്തവർ വിവിധരാജ്യങ്ങളിലും പ്രദേശങ്ങളിലുമായി പീഡിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് ജീവിക്കുന്നത്. സുഡാൻ, നൈജീരിയ, അഫ്ഗാനിസ്ഥാൻ, ഉത്തര കൊറിയ, കൊളംബിയ, നിക്കരാഗ്വ ചൈന, പാക്കിസ്ഥാൻ, ഇന്ത്യ… ക്രൈസ്തവ പീഡനങ്ങൾക്ക് ഇരകളാകുന്ന രാജ്യക്കാരുടെ ലിസ്റ്റ് ഇങ്ങനെ നീണ്ടു പോകുന്നു.

5,898 ക്രൈസ്തവർ തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ കഴിഞ്ഞ വർഷം കൊല്ലപ്പെട്ടതായിട്ടാണ് പറയുന്നത്.ചിലപ്പോൾ ഇതിലേറെയും പേർ കൊല്ലപ്പെട്ടിട്ടുണ്ടാവാം. ഇതിന് പുറമെ 5110 ദേവാലയങ്ങളും ക്രൈസ്തവ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയിൽ ഉടനീളം ക്രൈസ്തവ ദേവാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും എതിരെയുള്ള അതിക്രമങ്ങൾ തുടരുകയാണ്.4765 ക്രൈസ്തവർ ഇപ്പോഴും ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ജയിലുകളിൽ തടവുകാരായി കഴിയുന്നു.നിക്കരാഗ്വയിൽ മെത്രാനെ പോലും ഭരണകൂടം ബന്ദിയാക്കിയ സംഭവങ്ങളും ഈയടുത്ത് നടന്ന ക്രൈസ്തവ വിരുദ്ധ പീഡനങ്ങളാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group