കെ.ടി ജലീലിന്റെ സന്യസ്തർക്കു നേരെ തുടർച്ചയായി ഫേസ്ബുക്കിലൂടെ നടത്തുന്ന പരാമർശത്തിനെതിരെ എസ്.എം.വൈ.എം പാലാ രൂപത പ്രതിഷേധം രേഖപ്പെടുത്തി. ഇടതുപക്ഷ നേതാക്കളുടെ തുടർച്ചയായിട്ടുള്ള അവഹേളനം നിരാശാജനകമാണ്. വിഴിഞ്ഞം സമരത്തിന്റെ പശ്ചാത്തലത്തിൽ അതിന് നേതൃത്വം കൊടുക്കുന്ന വൈദികരെ അവഹേളിക്കുന്ന രീതിയിലുള്ള വിവിധ സംഘടനകളുടെ പ്രചാരണത്തിനെതിരെയും യോഗത്തിൽ പ്രതിഷേധിച്ചു. തുടർച്ചയായി നടത്തപ്പെടുന്ന ഇത്തരം പ്രവർത്തനങ്ങൾ സംഘടിത നീക്കമാണെന്നും ക്രൈസ്തവരെ മനഃപൂർവം അപമാനിക്കുന്നതിന് വേണ്ടിയാണെന്നും യോഗം അഭിപ്രായപ്പെട്ടു.
എസ്.എം.വൈ.എം രൂപത പ്രസിഡൻറ് ജോസഫ് കിണറ്റുകര യോഗത്തിന് അധ്യക്ഷത വഹിച്ചു. എസ്. എം.വൈ.എം രൂപതാ ഡയറക്ടർ റവ.ഫാ. മാണി കൊഴുപ്പൻകുറ്റി ഉൾപ്പെടെ നിരവധിപേർ സന്നിഹിതനായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group