ആർച്ചുബിഷപ്പ് മാർ ആൻഡ്രുസ് താഴത്തിന്റെ നേതൃത്വം പ്രൊലൈഫ് പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തും : പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: ഭാരത മെത്രാൻ സമിതിയുടെ പ്രസിഡന്റായി ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തു നിയമിതനായത് ഭാരത സഭയിലെ ജീവന്റെ സംരക്ഷണ ശുശ്രുഷകൾക്കും കുടുംബപ്രേക്ഷിത പ്രവർത്തനങ്ങൾക്കും, മതാന്തര മേഖലയിൽ സാമൂഹ്യ സാംസ്‌കാരിക കാരുണ്യ പ്രവർത്തനങ്ങൾക്കും നവ ചൈതന്യം പകരുമെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. പ്രൊ ലൈഫ് പ്രവർത്തനങ്ങളും കുടുംബ പ്രേക്ഷിത പ്രവർത്തനങ്ങളും തൃശൂർ അതിരുപതയിലും കേരളസഭയിലും വളരെ മനോഹരമായി നടത്തുവാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭാരതസഭയിൽ കാലോചിതമായ കർമ്മപദ്ധതികൾ ആസുത്രണം ചെയ്യുമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

മനുഷ്യജീവന്റെ സംരക്ഷണം, കുടുംബജീവിതത്തിന്റെ മഹത്വം എന്നി മേഖലയിൽ നൂതന പദ്ധതികൾക്ക് സി ബി സി ഐ തുടക്കം കുറിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group