ലോക ജനത രക്ഷകന്റെ തിരുപ്പിറവി ആഘോഷിക്കുന്ന ക്രിസ്തുമസിനോട് അനുബന്ധിച്ച് തടവറയിൽ കഴിയുന്നവർക്ക് മാപ്പ് കൊടുക്കാനുളള അഭ്യർത്ഥനയുമായി ഫ്രാൻസിസ് മാർപാപ്പ.ഇക്കാര്യം അഭ്യര്‍ത്ഥിച്ച് വിവിധ രാജ്യങ്ങളുടെ തലവന്മാർക്ക് പാപ്പ കത്തയക്കും. യോഗ്യത ഉണ്ടായിട്ടും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നവർക്ക് വേണ്ടിയാണ് ഫ്രാൻസിസ് മാർപാപ്പ അഭ്യർത്ഥന നടത്തുന്നതെന്നു വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. എന്നാൽ ആർക്കൊക്കെ ആയിരിക്കും പാപ്പ കത്ത് അയക്കുന്നതെന്ന കാര്യം വ്യക്തമായിട്ടില്ല. 2013ൽ പത്രോസിന്റെ സിംഹാസനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ജയിൽവാസികളോട് വലിയ കരുണയാണ് മാർപാപ്പ പ്രകടിപ്പിച്ചിട്ടുള്ളത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group