മി​​​​ക​​​​ച്ച ഭാ​​​​വി സൃ​​​​ഷ്ടി​​​​ക്കാ​​​​ൻ യു​​​​വാ​​​​ക്ക​​​​ളോ​​​​ട് ആ​​​​ഹ്വാ​​​​നം ചെ​​​​യ്ത് മാ​​​​ർ​​​​പാ​​​​പ്പ

കോം​​​​ഗോ: ശോ​​​​ഭ​​​​ന​​​​മാ​​​​യ ഭാ​​​​വി സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​തിനാ​​​​യി പ്ര​​​​യ​​​​ത്നി​​​​ക്കാ​​​​ൻ കോം​​​​ഗോ​​​​യി​​​​ലെ യു​​​​വാ​​​​ക്ക​​​​ളോ​​​​ട് ആ​​​​ഹ്വാ​​​​നം ചെ​​​​യ്ത് ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ.

അഴിമതി ​, ആക്രമണം തുടങ്ങിയവയിൽ നിന്ന് മാ​​​​റി നി​​​​ൽ​​​​ക്ക​​ണ​​മെ​​ന്നും ത​​​​ല​​​​സ്ഥാ​​​​നമാ​​​​യ കി​​​​ൻ​​​​ഷാ​​​​സ​​​​യി​​​​ലെ ര​​​​ക്ത​​​​സാ​​​​ക്ഷി മൈ​​​​താ​​​​ന​​​​ത്ത് ത​​​​ടി​​​​ച്ചു​​​​ കൂ​​​​ടി​​​​യ യു​​​​വാ​​​​ക്ക​​​​ളോ​​​​ട് മാ​​​​ർ​​​​പാ​​​​പ്പ പ​​റ​​ഞ്ഞു. 80,000 പേ​​​​രെ ഉ​​​​ൾ​​​​ക്കൊ​​​​ള്ളാ​​​​ൻ ശേ​​​​ഷി​​​​യു​​​​ള്ള സ്റ്റേ​​​​ഡി​​​​യം ബു​​​​ധ​​​​നാ​​​​ഴ്ച രാ​​​​ത്രി കൊ​​​​ണ്ടു​​ത​​​​ന്നെ നി​​​​റ​​​​ഞ്ഞു ക​​​​വി​​​ഞ്ഞിരുന്നു.സ​​​​ഭ​​​​യ്ക്കും രാ​​​​ജ്യ​​​​ത്തി​​​​നും വേണ്ടി മി​​​​ക​​​​ച്ച ഭാ​​​​വി സൃ​​​​ഷ്ടി​​​​ക്കാ​​​​ൻ പ്രയത്നിക്കണമെന്ന് പാപ്പ യുവജനങ്ങളെ ഓർമ്മപ്പെടുത്തി.

കോം​​​​ഗോ​​​​യി​​​​ൽ സേ​​​​വ​​​​നം ചെ​​​​യ്യു​​​​ന്ന ജ​​​​സ്യൂ​​​​ട്ട് വൈ​​​​ദി​​​​ക​​​​രു​​​​മാ​​​​യി മാ​​​​ർ​​​​പാ​​​​പ്പ വ്യ​​​​ഴാ​​​​ഴ്ച രാ​​​​വി​​​​ലെ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. ബു​​​​ധ​​​​നാ​​​​ഴ്ച കി​​​​ൻ​​​​ഷാ​​​​സ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള പ​​​​രി​​​​സ​​​​ര​​​​ത്ത് മാ​​​​ർ​​​​പാ​​​​പ്പ ന​​​​ട​​​​ത്തി​​​​യ ദി​​​വ്യ​​​ബ​​​​ലി​​​​യി​​​​ൽ പ​​​​ത്തു​​​​ല​​​​ക്ഷ​​​​ത്തിലേറെ പേ​​​​ർ പ​​​​ങ്കെ​​​​ടു​​ത്തിരുന്നു.

പ്ര​​​​കൃ​​​​തി വി​​​​ഭ​​​​വ​​​​ങ്ങ​​​​ളാ​​​​ൽ സമ്പന്നമായ കി​​​​ഴ​​​​ക്ക​​​​ൻ കോം​​​​ഗോ​​​​യി​​​​ലെ ക​​​​ലാ​​​​പ​​​​ത്തി​​​​ന്‍റെ ഇ​​​​ര​​​​ക​​​​ളു​​​​മാ​​​​യി മാ​​​​ർ​​​​പാ​​​​പ്പ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. മ​​​​നു​​​​ഷ്യ​​​​രാ​​​​ശി​​​​ക്കു മൊ​​​​ത്തം അ​​​​പ​​​​മാ​​​​ന​​​​മാ​​​​യ അ​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യ​​​​വ​​​​രു​​​​ടെ മ​​​​ന​​​​സ് ദൈ​​​​വം മാ​​​​റ്റു​​​​മെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group