ഭാരതo ഇന്ന് എഴുപത്തിയേഴാമത്‌ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു

ഇന്ന് ഭാരതം 77മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു.

ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിവർണ പതാക ഉയർത്തും. ഡൽഹിയിൽ കനത്ത സുരക്ഷയിലാണ് സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പത്താമത് സ്വാതന്ത്രദിന പ്രസംഗമാണ് ഇന്നത്തേത്. 7.15ന് ചെങ്കോട്ടയിൽ എത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സ്വീകരിക്കും.

ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ച ശേഷമാണ് ദേശീയ പതാക ഉയർത്തുക. വ്യോമസേനയുടെ ഹെലികോപ്റ്റർ മാർക് 3, ധ്രുവ് എന്നിവ തത്സമയം പുഷ്പ വൃഷ്ടി നടത്തും. 2047 വരെയുള്ള രാജ്യത്തിന്റെ പുരോഗതിയിൽ ഊന്നിയായിരിക്കും പ്രധാനമന്ത്രിയുടെ പ്രസംഗം. 2014 ലെ ആദ്യ ചെങ്കോട്ട പ്രസംഗത്തിലാണ് സ്വച്ഛ ഭാരത് ഉൾപ്പെടെ പദ്ധതികൾ പ്രഖ്യാപിച്ചത്. സ്റ്റാർട്ട്‌ അപ് സ്റ്റാൻഡ് അപ് പദ്ധതികൾ തൊട്ടടുത്ത വർഷം പ്രഖ്യാപിച്ചു. ലോക്സഭാ തെരെഞ്ഞെടുപ്പിന് മുൻപായി നടത്തിയ പ്രസംഗത്തിലാണ് ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് അവതരിപ്പിച്ചത്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപന നടത്തി ധനം സമാഹരിച്ചു, അടിസ്ഥാന സൗകര്യവികസന മേഖലയിൽ മുതൽ മുടക്കുന്ന ഗതി ശക്തി പദ്ധതി മുന്നോട്ട് വെച്ചത് 2021ലായിരുന്നു. കേരളത്തിൽ നിന്നുള്ള 3 തൊഴിലാളികൾ ഉൾപ്പെടെ 1800 വിശിഷ്ട അതിഥികൾ ചെങ്കോട്ടയിൽ എത്തും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group