തിരുസ്സഭാ ചരിത്രപഠനം.. പഠന പരമ്പര ഭാഗം-12

    പൗരസ്ത്യ സഭകൾ

    പരിശുദ്ധാരൂപിയാൽ പരിപൂരിതരായ ക്രിസ്ത ശിഷ്യർ ആ സദ്വാർത്ത അറിയിക്കുവാൻ പലസ്ഥലങ്ങളിലും പോയി. അവർ സുവിശേഷം പ്രഘോഷിക്കുകയും സഭകൾ സ്ഥാപിക്കുകയും ചെയ്തു. അങ്ങനെ വിവിധ അപ്പസ്തോലന്മാരിലൂടെ പല പ്രാദേശികസഭകൾ രൂപമെടുത്തു. ഈ സഭകൾ റോമാ സാമ്രാജ്യത്തിനകത്തു പലയിടത്തും മർദ്ദിക്കപ്പെട്ടുവെ ങ്കിലും അതിനെയെല്ലാം അതിജീവിച്ച് വളർന്നു വികസിച്ചു. സാമ്രാജ്യത്തിലെ സാംസ്ക്കാരിക കേന്ദ്രങ്ങൾ ക്രമേണ സഭാഭരണകേന്ദ്രങ്ങളുമായി.

    പൗരസ്ത്യം-പാശ്ചാത്യം
    പൗരസ്ത്യമെന്ന സംജ്ഞ റോമാസാമ്രാജ്യത്തിന്റെ പശ്ചാത്തലത്തിൽ വേണം മനസ്സിലാക്കുവാൻ. ഏ.ഡി 293-ൽ ഡയക്ലീഷൻ ചക്രവർത്തി റോമാസാമ്രാജ്യത്തെ നാലു പ്രവിശ്യകളായി വിഭജിച്ചു. 395-ൽ അതു രണ്ടാ യിത്തീർന്നു. പാശ്ചാത്യവും പൗരസ്ത്യവും, പൗര സ്യസാമ്രാജ്യത്തിൽ വളർന്നു വികസിച്ച സഭകളാണു പൗരസ്ത്യ സഭകൾ. പാശ്ചാത്യ സാമ്രാജ്യത്തിലേതു പാശ്ചാത്യ സഭകളും, പൗരസ്ത്യ സാമ്രാജ്യത്തിൽ നിരവധി സഭ കൾ സംജാതമായി. അവയിൽ പ്രധാനപ്പെട്ടവയാണ് അല ക്സാൻഡ്രിയ, അന്ത്യോക്യ, ജറുസലേം, കോൺസ്റ്റാന്റിനോപ്പിൾ എന്നിവ
    റോമാസാമ്രാജ്യത്തിനു പുറത്തും അപ്പസ്തോലന്മാർ സഭകൾ സ്ഥാപിച്ചു. തോമാശ്ലീഹയാൽ സംസ്ഥാപിതമായ ഭാരതസഭ ഇതി നുദാഹരണമാണ്. കാലക്രമേണ പാശ്ചാത്യ വിഭാഗത്തിൽപ്പെടാത്ത റീത്തുകൾക്കെല്ലാം പൗരസ്ത്യ സഭകളെന്ന പേര് പ്രാബല്യത്തിൽ വന്നു. ഇങ്ങനെയാണു പേർഷ്യയിലെയും ഭാരതത്തിലെയും സഭകളും പൗരസ്ത്യ സഭകളായത്. പൗരസ്ത്യ റോമാ സാമ്രാജ്യത്തിലെ സഭകൾ സ്ഥാപിച്ച ഇതരസഭകൾക്കും ഈ പേരു തന്നെ ലഭിച്ചു.

    റീത്തുകൾ

    പ്രാദേശികസഭകളുടെ ആരാധനാക്രമം അടിസ്ഥാനമാക്കിയാണു റീത്തുകൾ വളർന്നത്. സഭയുടെ സകല ആരാധനക്രമത്തിന്റേയും ഉറവിടവും കേന്ദ്രവും അന്ത്യാത്താഴത്തിൽ ക്രിസ്തു സ്ഥാപിച്ച ദിവ്യബലിയാണ്. ഇതു നിങ്ങൾ എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്ന ക്രിസ്തുവിന്റെ അനുശാസനമനുസരിച്ച് ആദിമക്രിസ്ത്യാ നികൾ ഒന്നിച്ചുകൂടി അപ്പം മുറിക്കുകയും (1കൊറി 10:16; നട.2.42 ) ഒരുമിച്ച് പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ അനു ഷ്ഠാനങ്ങൾക്കൊന്നിനും വ്യക്തവും വ്യവസ്ഥിതവുമായ ക്രമമുണ്ടായിരുന്നില്ല. വിശ്വാസികളുടെ സംഖ്യ വർദ്ധിച്ചതോടെ പ്രാർത്ഥനകൾക്കും ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും നിശ്ചിതവും വ്യവസ്ഥാപിതവുമായ രൂപം നല്കേണ്ടതായി വന്നു. ഇത്തരത്തി ലുള്ള ആരാധനക്രമ സംവിധാനത്തിൽ മൂന്നാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനുമിടയ്ക്കുണ്ടായിരുന്ന തലയെടുപ്പുള്ള പ്രാദേശികസഭകൾ വളരെയധികം സ്വാധീനം ചെലുത്തി വിശുദ്ധരും പണ്ഡിതരുമായ സഭാപിതാക്കന്മാർ ആചാരവിധികളും ആരാധ നാരീതിയുമെല്ലാം സമ്പുഷ്ടമാക്കി. ഇങ്ങനെ ഓരോ സഭയിലും രൂപം കൊണ്ട് ആരാധനാക്രമത്തിനാണ് റീത്തെന്നു പറഞ്ഞിരുന്നത്. കാനോനിക പ്രാർത്ഥന, ബലിയർപ്പണം, കൂദാശാനുഷ്ഠാന ങ്ങൾ, നോമ്പ്, ഉപവാസം എന്നിവയെല്ലാം റീത്തിൽപ്പെടുന്നു. എന്നാൽ കാലക്രമത്തിൽ ദൈവാലയം, അതിലെ സംവിധാനം, ഭരണരീതി, തിരുവസ്ത്രങ്ങൾ, വൈദികപഞ്ചാംഗം, കാനോന
    നമസ്ക്കാരം, വൈദികരുടേയും മെത്രാന്മാരുടേയും, വേഷഭൂഷാധികൾ ഇവയെല്ലാം റീത്തിന്റെ അർത്ഥവ്യാപ്തിയിൽപ്പെട്ടു. എന്നാൽ “റീത്ത്’ എന്ന പദത്തിന്റെ വിവക്ഷിതാർത്ഥം ഇതിലും വിപുലമാണ്. ഒരു ജനതിയുടെ ആരാധനക്രമവും, കാനാൻ നിയമവും, ഭരണകൂടവും മാത്രമല്ല, ആ ജനത്തെ തന്നെ “റീത്ത് ‘ എന്ന പദംകൊണ്ടർതമാക്കുന്നു. അപ്പോൾ പൗരസ്ത്യ റീത്തുകൾ എന്നതുകൊണ്ടു ദ്ദേശിക്കുന്നത് പൗരസ്ത്യ സഭകൾ തന്നെയാണ്. അഞ്ചാം നൂറ്റാ ണ്ടോടുകൂടി, ആരാധനക്രമത്തിന്റെ വെളിച്ചത്തിൽ വിവിധ റീത്തുകൾ വ്യക്തരൂപം കൈക്കൊണ്ടു. വിവിധ ക്രൈസ്തവകേന്ദ്രങ്ങൾ ആസ്ഥാനമാക്കി വളർന്നു വന്ന ഈ റീത്തുകൾക്കു നേതൃത്വം നല്കിയിരുന്നത് അതതു കേന്ദ്രങ്ങളിലെ മെത്രാൻമാരാണ്. പാതിയാർക്കീസ് എന്ന സ്ഥാനപേരിലായിരുന്നു പ്രധാന പ്രാദേശിക സഭാകേന്ദ്രങ്ങളിലെ മെത്രാന്മാർ അറിയപ്പെട്ടിരുന്നത്.


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group