സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയ ചാൻസലറായി ഫാ. എബ്രഹാം കാവിൽപുരയിടത്തിലിനെ നിയമിച്ചു.

സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ ചാൻസലറായി
ഫാ. എബ്രഹാം കാവിൽപുരയിടത്തിലിനെ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി
നിയമിച്ചു.

സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ വൈസ് ചാൻസലറായി സേവനം ചെയ്തുവരികയായിരുന്നു നിയമനം.

സെന്റ് മേരീസ് ഇടവകയിൽ കാവിൽപുരയിടത്തിൽ പരേതരായ എബ്രഹാം-ഏലിക്കുട്ടി ദമ്പതികളുടെ മകനായി 1973ൽ ജനിച്ച അദ്ദേഹം സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം 1990ൽ താമരശ്ശേരി രൂപതാ മൈനർ സെമിനാരിയിൽ വൈദിക പരിശീലനം ആരംഭിച്ചു. ആലുവ കാർമൽഗിരി സെമിനാരിയിലും പൂനെ പേപ്പൽ സെമിനാരിയിൽ നിന്നുമായി വൈദികപരിശീലനം പൂർത്തിയാക്കിയത്.

2000 ഡിസംബർ 26ന് ബിഷപ്പ് മാർ പോൾ ചിറ്റിലപ്പള്ളിയിൽനിന്ന് വൈദിക പട്ടം സ്വീകരിച്ചു. 2005ൽ ഉപരിപഠനത്തിനായി റോമിലേക്ക് അയക്കപ്പെട്ട അദ്ദേഹം സാന്ത ക്രോച്ചേ യൂണിവേഴ്സിറ്റിയിൽനിന്ന് ലത്തീൻ കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റും പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഓറിയന്റൽ കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റും ഡോക്ടറേറ്റും കരസ്ഥമാക്കി. റോമിൽനിന്നു തിരിച്ചെത്തിയതിനുശേഷം താമരശ്ശേരി രൂപതയുടെ ചാൻസലർ, പി.ആർ.ഒ., വൈദിക സമിതി സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. 2015 മുതൽ സീറോമലബാർ സഭയുടെ വക്താക്കളുടെ ടീമിൽ അംഗമായി. 2019ൽ ആണ് മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയയുടെ വൈസ് ചാൻസലറായി നിയമിതനായത്. 2019 മുതൽ 2022 വരെ സഭയുടെ പി.ആർ.ഒ. ആയിരുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group