കെസിബിസി വിമൻസ് കമ്മീഷൻ: നേതൃത്വ ക്യാമ്പിന് തുടക്കം.

കൊച്ചി :കെസിബിസി വിമൻസ് കമ്മീഷന്റെ നേതൃത്വത്തിൽ നേതൃത്വ ക്യാമ്പ് പാലാരിവട്ടം പിഒസിയിൽ ആരംഭിച്ചു,ഇന്നും നാളെയുമായാണ് ക്യാമ്പ് നടക്കുക.

കേരളത്തിലെ 32 രൂപതകളിലെ ഭാരവാഹികൾ പങ്കെടുക്കും. റവ. ഡോ. ജേക്കബ് പ്രസാദ് (സഭാനവീകരണവും സിനഡാത്മകതയും), റവ. ഡോ. മൈക്കിൾ പുളിക്കൽ (ലഹരിയിൽ പൊലിയുന്ന ജീവിതങ്ങൾ) എന്നിവർ വിഷയാവതരണം നടത്തും. ഫിനാൻഷ്യൽ മാനേജ്മെന്റ് ആൻഡ് ഫാമിലി ബജറ്റിംഗ് എന്ന വിഷയത്തിലുള്ള ഡിബേറ്റിൽ ഡോ. കെ.വി. റീത്താമ്മ, കെ. വി. അൽഫോൻസ, ആന്റിൽസ് എന്നിവർ പങ്കെടുക്കും. ഒരു വർഷത്തെ പ്രവർത്തനപദ്ധതി രൂപീകരണം, രൂപതതല റിപ്പോർട്ടിംഗ്, കലാപരിപാടികൾ എന്നിവയുണ്ടാകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group