കർദിനാൾ ഫിലിപ്പ് നേരിയെ വത്തിക്കാന്‍ സുവിശേഷവത്കരണ ഡിക്കാസ്റ്ററിയിലേക്ക് മാർപാപ്പാ നിയമിച്ചു

വത്തിക്കാനിലെ സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള ഡിക്കാസ്റ്ററിയിൽ ആഗോളസുവിശേഷവത്ക്കരണ സംബന്ധിയായ മൗലിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സമിതിയിലേക്ക് ഗോവയുടെ ആർച്ച് ബിഷപ്പ് കർദിനാൾ ഫിലിപ്പ് നേരിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.

കർദ്ദിനാളുമാരും, മെത്രാന്മാരും, വൈദികരും സിസ്റ്റേഴ്സും അല്‍മായരും ഉൾപ്പെടുന്ന സമിതിയിൽ 19 അംഗങ്ങളാണുള്ളത്.

ആർച്ച് ബിഷപ്പ് റിനോ ഫിസിചെല്ലയുടെ നേതൃത്വത്തിലുള്ള സംഘത്തിന്, 2025 ജൂബിലി വർഷത്തിന്റെ മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്വമുണ്ട്. സുവിശേഷവത്ക്കരണത്തെ സംബന്ധിച്ച് ആഗോളതലങ്ങളിൽ ഉയരുന്ന ചോദ്യങ്ങളിൽ ഉചിതമായ മറുപടികൾ നൽകുവാനും, ആഗോളതലത്തിൽ ഡിക്കസ്റ്ററിയുടെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുവാനുമാണ് ഈ സമിതി ലക്‌ഷ്യം വയ്ക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group