ജീവനു വേണ്ടിയുള്ള ജാഗരണ പ്രാർത്ഥന ജനുവരിയില്‍ സംഘടിപ്പിക്കും : യുഎസ് മെത്രാൻ സമിതി

വാഷിംഗ്ടൺ ഡിസി: ‘മാർച്ച് ഫോർ ലൈഫ് റാലി’യുടെ തലേദിവസം വൈകുന്നേരം സംഘടിപ്പിക്കുന്ന ജാഗരണ പ്രാർത്ഥന, അടുത്ത വർഷവും മുടക്കമില്ലാതെ നടത്തുമെന്ന് അമേരിക്കൻ മെത്രാൻ സമിതി.

ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇറക്കിയ പ്രസ്താവനയിലാണ് അമേരിക്കൻ മെത്രാൻ സമിതി വിശദമായ വിവരങ്ങൾ പുറത്തുവിട്ടത്. 1979 മുതൽ എല്ലാവർഷവും നടക്കുന്ന ജാഗരണ പ്രാർത്ഥനയാണിത്. ഭ്രൂണഹത്യയ്ക്കു ഭരണഘടനാപരമായി അവകാശമുണ്ടെന്നു പ്രഖ്യാപിച്ച റോ വേഴ്സസ് വേഡ് അസാധുവാക്കിയ സുപ്രീംകോടതി പ്രഖ്യാപനത്തിനു ശേഷം ഇത് ആദ്യമായി നടക്കുന്ന ജാഗരണ പ്രാർത്ഥന എന്ന പ്രത്യേകത ഇത്തവണയുണ്ട്. സുപ്രീംകോടതി വിധിക്കുള്ള നന്ദി പ്രകാശനത്തിന്റെ സമയമാണ് ജാഗരണ പ്രാർത്ഥനയുടെ നിമിഷങ്ങളെന്ന് മെത്രാൻ സമിതിയുടെ പ്രോലൈഫ് കമ്മ്യൂണിക്കേഷന്റെ സഹ അധ്യക്ഷ പദവി ഉപയോഗിക്കുന്ന കാറ്റ് തലാലാസ് പറഞ്ഞു.

ഗർഭസ്ഥ ശിശുവിനെയും, അമ്മമാരെയും സംരക്ഷിക്കുന്ന നിയമങ്ങൾക്ക് രൂപം നൽകാൻ സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമുള്ള നിയമനിർമ്മാണ സഭാംഗങ്ങൾ ഇപ്പോൾ സ്വതന്ത്രരാണെന്ന് തലാലാസ് വ്യക്തമാക്കി. റോ വെസ് വേഡ് കേസിലെ വിധി നിയമത്തിൽ എഴുതി ചേർക്കാൻ സംസ്ഥാനതലത്തിലും, ദേശീയതലത്തിലും ശ്രമങ്ങൾ ഊർജ്ജിതമാകുമെന്നും, അതിനാൽ വിശ്വാസികളുടെ ഭാഗത്തുനിന്ന് പ്രാർത്ഥനയും, പ്രവർത്തനങ്ങളും ഇനിയും അത്യന്താപേക്ഷിതമാണെന്നും കാറ്റ് തലാലാസ് കൂട്ടിച്ചേർത്തു. ഭ്രൂണഹത്യ അവസാനിക്കുന്നതിനും, അമേരിക്കയിൽ മനുഷ്യജീവന് കൂടുതൽ മഹത്വം ലഭിക്കേണ്ടതിനും വേണ്ടി വിശ്വാസികളോട് ജനുവരി 19, 20 തീയതികളിൽ പ്രാർത്ഥനയിൽ പങ്കുചേരണമെന്ന് മെത്രാൻ സമിതി ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group