ലോക റെക്കോർഡോടെ ബിരുദം പൂർത്തിയാക്കി 71 വയസുകാരൻ

ലോക റെക്കോർഡോടെ ബിരുദം പൂർത്തിയാക്കി 71 വയസുകാരൻ ആർതർ റോസ്. 54 വർഷം കൊണ്ട് ഡിഗ്രി പൂർത്തീകരിച്ചാണ് ആർതർ ഗിന്നസ് ബുക്കിലും ഇടം പിടിച്ചത്.

യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്നാണ് ഈ അമേരിക്കൻ സ്വദേശി ബിരുദം കരസ്ഥമാക്കിയത്.

52 വർഷം കൊണ്ട് ബിരുദം പൂർത്തിയാക്കിയ റോബർട്ട് എഫ്പി ക്രോണിൻ എന്നയാളുടെ റെക്കോർഡാണ് ആർതർ റോസ് തിരുത്തിയെഴുതിയത്.

1969ലാണ് ആർതർ റോസ് ബിരുദ പഠനം ആരംഭിച്ചത്. ആ സമയത്ത് അഭിനയമോഹം തലയ്ക്കുപിടിച്ചു. ചില നാടകങ്ങളിലും അഭിനയിച്ചു. ഇതോടെ 2 വർഷത്തെ ബിരുദപഠനം പാതിക്ക് നിർത്തിയ ആർതർ മോൺട്രിയാലിലേക്ക് നീങ്ങി നാടക സ്കൂളിൽ ചേർന്ന് പഠനം ആരംഭിച്ചു. അവിടെ പഠനം കഴിഞ്ഞ് കുറച്ച് അഭിനയിച്ചപ്പോൾ ആർതറിന് അത് മടുത്തു. എങ്കിൽ പിന്നെ നിയമം പഠിച്ചാലോ എന്നായി. അങ്ങനെ ടൊറൻടോ ലോ സ്കൂളിൽ നിന്ന് അദ്ദേഹം നിയമം പഠിച്ചിറങ്ങി. 35 വർഷത്തോളം അഭിഭാഷകനായി ജോലി ചെയ്ത അദ്ദേഹം 2016ൽ വിരമിച്ചു. തുടർന്നാണ് ബിരുദ പഠനം പൂർത്തിയാക്കാൻ അദ്ദേഹം തീരുമാനിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group