ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപ്പണി: ദിവസങ്ങൾക്കുള്ളിൽ റോഡ് തകർന്നു; പ്രതിഷേധവുമായി നാട്ടുകാർ

പത്തനംതിട്ടയിൽ ലക്ഷങ്ങൾ മുടക്കി പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണി നടത്തിയ അഞ്ച് റോഡുകൾ തകർന്നു തുടങ്ങി. ഇളകി മാറിയ ടാറിൽ തെന്നി വീണ് ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവായിരിക്കുകയാണ്. റോഡിന്റെ അവസ്ഥ നാട്ടുകാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പത്തനംതിട്ട മല്ലപ്പള്ളി മേഖലയിലാണ് ഇത്തരമൊരു ദുരവസ്ഥ ഉണ്ടായിരിക്കുന്നത്.

റോഡുകൾ അറ്റകുറ്റപ്പണി നടത്തിയത് റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിലാണെന്നും അതിനാൽ കരാറുകാരനെ കൊണ്ട് തന്നെ റോഡുകൾ നന്നാക്കുമെന്നും പിഡബ്ല്യുഡി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ അറ്റകുറ്റപ്പണി നടത്തിയ മല്ലപ്പള്ളി – ബ്ലോക്ക് പടി റോഡ്, പടുവേൽക്കുന്ന് – നെല്ലിമൂട് റോഡ് തുടങ്ങി അഞ്ചോളം റോഡുകളാണ് ദിവസങ്ങൾക്കുള്ളിൽ തന്നെ തകർന്നത്. ഇതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group