കുതിക്കാൻ ഒരുങ്ങി ചന്ദ്രയാൻ -3

ഇന്ത്യയുടെ മൂന്നാമത്തെ ചന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു.

ദൗത്യത്തിന്‍റെ ഇരുപത്തിയഞ്ചര മണിക്കൂർ കൗണ്ട് ഡൗൺ ഉച്ചയ്ക്ക് ഒരു മണിക്കാണ് തുടങ്ങുക. നാളെ ഉച്ചക്ക് 2.35നാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ മൂന്ന് കുതിച്ചുയരുക.

വിക്ഷേപണവുമായി മുന്നോട്ട് പോകാൻ ലോഞ്ച് ഓതറൈസേഷൻ ബോർഡ് അനുമതി നൽകി. ഇസ്റോയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് എൽവിഎം 3 ആണ് ചന്ദ്രയാൻ മൂന്നിനെ ബഹിരാകാശത്ത് എത്തിക്കുന്നത്. ദൗത്യം വിജയകരമാക്കുന്നതിന് കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയാണ് വിവിധ വകുപ്പുകള്‍. ജൂലൈയ് ഒന്‍പത് മുതല്‍ 14 വരെ വിക്ഷേപണം നടക്കുന്ന ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററിന് സമീപമുള്ള പ്രദേശങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് ടെലികോം വകുപ്പ് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

ഇന്ത്യന്‍ സ്‌പേസ് ഇന്ത്യയുടെ ചന്ദ്രപര്യവേഷണ പരിപാടി എന്നറിയപ്പെടുന്ന ചന്ദ്രയാന്‍ ദൗത്യത്തില്‍ ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ ദൗത്യങ്ങളുടെ ഒരു പരമ്പര തന്നെ ഉള്‍പ്പെടുന്നുണ്ട്.2008-ലാണ് ആദ്യ ചന്ദ്രദൗത്യമായ ചന്ദ്രയാന്‍-1 വിക്ഷേപിച്ചത്. ഈ ദൗത്യം വിജയകരമായിരുന്നു.

2019ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയെങ്കിലും റോവറില്‍ നിന്ന് ലാന്‍ഡര്‍ വിട്ടുമാറുന്ന സമയത്ത് പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു.തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാന്‍-3ന്റെ പ്രധാന ഭാഗങ്ങള്‍. മറ്റുഗ്രഹങ്ങളിലെ പര്യവേഷണങ്ങള്‍ക്കാവശ്യമായ പുതിയ സാങ്കേതിക വിദ്യകളുടെ വികസനവും അവതരണവും ഇതിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലത്ത് പതിയെ ഇറങ്ങുന്നതിനും റോവറിനെ വിന്യസിക്കുന്നതിനുമുള്ള ശേഷി ലാന്‍ഡറിനുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group