മണിപ്പൂരില്‍ രണ്ട് യുവതികളെ നഗ്നരാക്കി നടത്തി ലൈംഗിക പീഡനത്തി നിരയാക്കുന്ന വീഡിയോ ട്വിറ്ററിലൂടെ പുറത്തുവന്ന സാഹചര്യത്തില്‍ സിസ്റ്റർ അഭിഭാഷകയും കന്യാസ്ത്രീയുമായ അഡ്വ. സിസ്റ്റർ. ജോസിയ എസ്ഡി പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം:
മനസിന് വലിയ ഭാരവും ദുഃഖവും തോന്നുന്നു. കാട്ടിൽ പോലും നിയമവും നീതിയും കാടിന് ചേർന്ന വിധത്തിൽ ഉണ്ട്.
എന്റെ നാട്, എന്റെ രാജ്യം, ഭാരത സ്ത്രീയുടെ മാനം, എന്റെ മാനം, അന്തസ്സ്, സുരക്ഷിതത്വം, എല്ലാം എവിടെ?? “Right to live with Human Dignity… ആർട്ടിക്കിൾ 21” ഇന്ത്യയുടെ ആത്മാവ്, അതിന്റെ ഭരണഘടനയിലെ മൗലിക അവകാശങ്ങളുടെ റാണി എന്നറിയപ്പെടുന്ന “അന്തസ്സോടെ ജീവിക്കാനുള്ള ഓരോ പൗരന്റെയും അവകാശം ആണ്” എന്ന് പഠിച്ചത് ലജ്ജയോടെ ഓർക്കുന്നു.
ഭാരതം നാഥനില്ലാ കളരി ആണോ?
ഭാരതം ക്രൂരന്മാരായ മൃഗങ്ങൾ വസിക്കുന്ന ആമസോൺ കാടിനെക്കാൾ ഭീകരം ആണോ?
ആമസോൺ വനത്തിൽ പോലും നാല്പതു ദിവസങ്ങൾ ഒരു അപകടവും കൂടാതെ കഴിയാൻ നാല് കുഞ്ഞുങ്ങൾക്ക് കഴിഞ്ഞു എന്നത് ചിന്തിക്കേണ്ട വിഷയമാണ്.
അതേ, ആമസോൺ കാടുകളിലെ ക്കാൾ ഭീകരമാണ് ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥ.
തെരുവിൽ നഗ്നരാക്കപ്പെട്ട എന്റെ സഹോദരിമാരുടെ ദുരവസ്ഥ യിൽ, അപമാന ഭാരത്തിൽ, ആത്മനാ ഞാനും പങ്കു ചേരുന്നു. മാപ്പ് സഹോദരിമാരെ… മാപ്പ്!
അവരുടെ ശരീര ഭാഗങ്ങളിൽ അമർന്ന കരങ്ങളെ, ഏതോ ഒരമ്മ എന്നോ വിരൽത്തുമ്പ് പിടിച്ച് അവരെയും നടത്തിയിരുന്നല്ലോ… അവർക്ക് ജന്മം നൽകിയതും ഒരു സ്ത്രീ ആണല്ലോ.
അതേ എന്റെ ഭാരതം ഭയാനകമായ അവസ്ഥയിൽ ആണ്.
– Sr. Adv. Josia SD
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group