എക്‌സ്പ്രസ് ഹൈവേ നിര്‍മ്മാണത്തിനിടെ യന്ത്രം തകര്‍ന്നു; 14 പേർ മരിച്ചു

താനെയിലെ സമൃദ്ധി എക്‌സ്പ്രസ് ഹൈവേയുടെ നിര്‍മ്മാണത്തിനിടെ യന്ത്രം തകര്‍ന്ന് 14 മരണം. ഗര്‍ഡര്‍ സ്ഥാപിക്കുന്ന യന്ത്രം തകര്‍ന്നാണ് അപകടം സംഭവിച്ചത്.

അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ആറു പേര്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ബ്രിഡ്ജ് നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഗാന്‍ട്രി ക്രെയിന്‍ ആണ് യന്ത്രം. ഹൈവേ, ഹൈ സ്പീഡ് റെയില്‍ ബ്രിഡ്ജ് നിര്‍മ്മാണ പദ്ധതികളില്‍ പ്രീകാസ്റ്റ് ബോക്‌സ് ഗര്‍ഡറുകള്‍ സ്ഥാപിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group