ബന്ധങ്ങൾ ആഴത്തിലാക്കുക: ആഗോളപ്രദർശനസംരഭത്തിൽ വത്തിക്കാൻ..

വത്തിക്കാൻ സിറ്റി :ഒക്ടോബർ ഒന്നുമുതൽ അടുത്ത വർഷം മാർച്ച് മുപ്പത്തിയൊന്നുവരെ ദുബൈയിൽ നടക്കുന്ന ആഗോളപ്രദർശനസംരഭത്തിൽ “പരസ്പരബന്ധങ്ങൾ ആഴത്തിലുള്ളതാക്കുക” എന്ന പ്രമേയത്തെ ആധാരമാക്കി പരിശുദ്ധസിംഹാസനം പവലിയൻ സ്ഥാപിച്ചു.

“മനസ്സുകളെ ഒന്നിപ്പിക്കുന്നു, ഭാവി പടുത്തുയർത്തുന്നു” എന്ന പൊതു പ്രമേയത്തിൽ അവതരിപ്പിക്കപ്പെട്ട ദുബായ് എക്സ്പോയിൽ സാഹോദര്യത്തിന്റെ ആഴം ബന്ധിപ്പിക്കാനും, അതുവഴി മെച്ചപ്പെട്ട ഒരു ലോകം പടുത്തുയർത്താനുമുള്ള ആഹ്വാനവുമായിട്ടാണ് പവലിയൻ സ്ഥാപിച്ചുതെന്നു ഇതുമായി ബന്ധപ്പെട്ട് ചുമതല വഹിക്കുന്ന വത്തിക്കാൻ സംസ്കാരപരമായ കാര്യങ്ങൾക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ അറിയിച്ചു.

സാഹോദര്യത്തിന്റെയും സാംസ്കാരിക, മതാന്തര സംവാദത്തിന്റെയും കുടക്കീഴിൽ , ശാസ്ത്രം, വിശ്വാസം എന്നിവ തമ്മിലുള്ള കണ്ടുമുട്ടലാണ് ഈ പവലിയൻ കൊണ്ട് വത്തിക്കാൻ ഉദ്ദേശിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group