നൈജീരിയൻ ജനതയുടെ പ്രാർഥന ഫലം കണ്ടു; തട്ടിക്കൊണ്ടു പോകപ്പെട്ട ബിഷപ്പ് മോചിതനായി

The prayers of the Nigerian people paid off; The kidnapped bishop was released

അബുജ: നൈജീരിയയിൽ നിന്നും ഡിസംബർ 27-ന് തട്ടിക്കൊണ്ടു പോകപ്പെട്ട ബിഷപ്പ് മോസസ് ചിക്വേയെയും ഡ്രൈവർ നഡുബ്യൂസി റോബർട്ടിനെയും വിട്ടയച്ചു. തട്ടിക്കൊണ്ടു പോയി അഞ്ചു ദിവസങ്ങൾക്കുശേഷമാണ് ഇവരെ മോചിപ്പിച്ചത്. മോചനദ്രവ്യം കൊടുക്കാതെയാണ് പരിക്കുകളൊന്നും കൂടാതെ ഇവരെ മോചിപ്പിച്ചത്. ജനുവരി ഒന്നിന് ഓവേറി രൂപത സോഷ്യൽ മീഡിയ വഴി അറിയിച്ചതാണ് ഇക്കാര്യം.

“ഞങ്ങളുടെ പ്രിയപ്പെട്ട ബിഷപ്പിനെ തിരികെ ലഭിച്ചു. ദൈവം തന്റെ ജനത്തിന്റെ പ്രാർത്ഥന കേട്ടു” – എന്ന പോസ്റ്റിനോടൊപ്പം ബിഷപ്പിന്റെ ഫോട്ടോയും ഉണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. തെക്കു കിഴക്കൻ നൈജീരിയയിലെ ഇമോ സ്റ്റേറ്റിന്റെ തലസ്ഥാനമായ ഓവേറിയിൽ നിന്നും ഡിസംബർ 27, ഞായറാഴ്ച വൈകുന്നേരമാണ് ഓവേറി അതിരൂപതയുടെ സഹായമെത്രാനായ ബിഷപ്പ് ചിക്വേയെ അജ്ഞാതരായ തോക്കുധാരികൾ തട്ടിക്കൊണ്ടു പോയത്.

നൈജീരിയയിലെ ബിഷപ്പുമാർ 53-കാരനായ ബിഷപ്പിന്റെ സുരക്ഷയ്ക്കും മോചനത്തിനുമായി പ്രാർത്ഥന ആവശ്യപ്പെട്ടിരുന്നു. തെക്കൻ കാലിഫോർണിയയിലെ കത്തോലിക്കരും ബിഷപ്പിന്റെ സുരക്ഷിതമായ തിരിച്ചുവരവിനായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. കാരണം, നൈജീരിയയിലേയു ക്ക് മടങ്ങുന്നതിനുമുമ്പ് അദ്ദേഹം വർഷങ്ങളോളം സാൻ ഡീഗോ രൂപതയിൽ പുരോഹിതനായി സേവനമനുഷ്ഠിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group