മാര്‍പാപ്പ നടത്തുന്ന ഓണ്‍ലൈന്‍ സംവാദത്തില്‍ പങ്കെടുക്കാന്‍ അവസരം നേടി മലയാളി വിദ്യാര്‍ത്ഥി

അധ്യാപക – വിദ്യാര്‍ത്ഥി പ്രതിനിധികളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തുന്ന ഓണ്‍ലൈന്‍ സംവാദത്തില്‍ പങ്കെടുക്കാന്‍ അവസരം നേടി തിരുവനന്തപുരം, മാറനല്ലൂര്‍ ക്രൈസ്റ്റ് നഗര്‍ കോളേജ് വിദ്യാര്‍ത്ഥി. കോളേജിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ത്ഥി സ്റ്റീവ് സാജന്‍ ജേക്കബിനാണ് ഈ അപൂര്‍വ്വ അവസരം ലഭിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് സംവാദത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച പന്ത്രണ്ട് വിദ്യാര്‍ത്ഥികളില്‍ കേരളത്തില്‍ നിന്നുള്ള ഏക വിദ്യാര്‍ത്ഥി സ്റ്റീവാണ്. സെപ്റ്റംബര്‍ 26-ന് നടക്കുന്ന സംവാദത്തില്‍ ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ്, ചെന്നൈ ല യോള കോളേജ്, ബംഗളൂരു ക്രൈസ്റ്റ് യൂണി വേഴ്‌സിറ്റി, കാഠ്മണ്ഡു സെന്റ് സേവ്യേഴ്സ് കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും പങ്കെടുക്കും.
ഷിക്കാഗോ ലയോള യൂണിവേഴ്‌സിറ്റിയും വത്തിക്കാനിലെ പൊന്തിഫിക്കല്‍ കമ്മീഷന്‍ ഫോര്‍ ലാറ്റിന്‍ അമേരിക്കയും ചേര്‍ന്ന് നടത്തുന്ന ‘ബില്‍ഡിങ് ബ്രിഡ്ജസ് അക്രോസ് സൗത്ത് ഏഷ്യ’ എന്ന സംവാദ പരിപാടിയുടെ ഭാഗമായാണ് മാര്‍പാപ്പയുമായി സംസാരിക്കാന്‍ സ്റ്റീവിനു അവസരം ലഭിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group