വന്യമൃഗ ആക്രമണം: നഷ്ടപരിഹാരത്തിന് 13 കോടി കൂടി അനുവദിച്ചു

വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയാകുന്നവർക്കുള്ള നഷ്ടപരിഹാര വിതരണത്തിനായി 13 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാല്‍ അറിയിച്ചു.

കോട്ടയം, പാലക്കാട്‌, കൊല്ലം, കണ്ണൂർ ഉള്‍പ്പെടെയുള്ള ജില്ലകളില്‍നിന്നുള്ള ആവശ്യപ്രകാരം അധികവിഹിതമായാണ്‌ കൂടുതല്‍ തുക നല്‍കിയത്‌.

വന്യജീവി ആക്രമണത്തിന്‌ ഇരയായവർക്ക്‌ നഷ്ടപരിഹാര വിതരണം, വന്യജീവി രക്ഷാപ്രവർത്തനങ്ങള്‍, ആദിവാസികള്‍ക്കും വാച്ചർമാർക്കും ഇൻഷുറൻസ്‌, മൃഗസംഘർഷ ലഘൂകരണ മാർഗങ്ങള്‍ ഉറപ്പാക്കല്‍ തുടങ്ങിയവക്കായി നേരത്തെ 19.9 കോടി രൂപ നല്‍കിയിരുന്നു. ഈവർഷം ആകെ 32.9 കോടി രൂപയാണ്‌ അനുവദിച്ചത്‌.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group