പാകിസ്ഥാനിൽ ന്യൂനപക്ഷ മത-സ്വാതന്ത്ര്യം അനുവധിക്കപ്പെടുന്നുവോ ? പുതിയ ക്ഷേത്ര നിർമ്മാണത്തിന് സർക്കാർ അനുമതി.

Is minority religious freedom allowed in Pakistan? Government approves construction of new hindu temple.

ഇസ്ലാമബാദ് : പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ളാമാബാദിൽ ഹിന്ദു ക്ഷേത്രം നിർമ്മിക്കാൻ സർക്കാർ തീരുമാനമായി. ക്യാപിറ്റൽ ഡെവലപ്‌മെന്റ് അതോറിറ്റി (സി. ഡി. എ) ഡിസംബർ 21-ന് പുറത്തിറക്കിയ വിജ്ഞാനപനത്തിലാണ് അനുമതി പ്രഖ്യാപിച്ചത്. ദേശീയ അസംബ്ലിയിലെ ഹിന്ദു അംഗവും മനുഷ്യാവകാശ പാർലമെന്ററി സെക്രട്ടറിയുമായ ലാൽ ചന്ദ് മൽഹി സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു.

ക്ഷേത്ര നിർമ്മാണത്തിൽ പ്രധിക്ഷേധിച്ച് നിരവധി മുസ്ലിം സംഘടനകൾ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. തീവ്ര മുസ്ലിം മതവാദികൾ സാമൂഹിക മാധ്യമങ്ങളിലും ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. കോടതിയിൽ ഹർജി സമർപ്പിച്ചതിന്റെ ഫലമായി ജൂലൈയിൽ ക്ഷേത്ര നിർമ്മാണം നിർത്തി വെച്ചിരിന്നു. നാല് തവണയോളം ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഇസ്ലാമിക രാഷ്ട്രത്തിൽ പുതിയ ക്ഷേത്രം നിർമ്മിക്കാൻ ശരീഅത്ത് നിയമം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആക്രമണങ്ങൾ.

മൂവായിരത്തോളം ഹിന്ദുക്കളാണ് ഇസ്ളാമാബാദിൽ ഉള്ളത്. ഇവരെല്ലാം വിവിധ പ്രവശ്യകളിൽ നിന്നുള്ള കുടിയേറ്റക്കാരാണ്. സർക്കാരിന്റെ ക്ഷേത്ര നിർമ്മാണട്ത്തോടുള്ള അനുകൂല നിലപാട് അഭിനന്ദനാർഹമാണെന്നും ഇസ്‌ലാമാബാദിലെ ന്യൂനപക്ഷമായ ഹൈന്ദവർ നികുതിദായകരും നിയമം അനുസരിക്കുന്ന പൗരന്മാരുമാണെന്നും, അതിനാൽ മത സ്വാതന്ത്ര്യത്തിന് അർഹതയുള്ളവരാണെന്നും ‘പാകിസ്ഥാൻ ഹിന്ദു യൂത്ത് കൗൺസിൽ’ (P.H.Y.C) കോഓർഡിനേറ്റർ ചാമന്ത് ലാൽ പറഞ്ഞു. ക്രിസ്‌ത്യാനികൾ ഉൾപ്പെടെയുള്ള മത-ന്യൂനപക്ഷങ്ങൾക്ക് തീവ്രമായ പീഡനങ്ങളും അടിച്ചമർത്തലുകളും നേരിടേണ്ടി വരുന്ന ഇസ്ലാമിക രാഷ്ട്രമാണ് പാകിസ്‌താൻ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group