ഇന്ത്യയിൽ ഒരു ദിവസം മുഴുവൻ ഒന്നും കഴിക്കാനില്ലാതെ പട്ടിണി കിടക്കേണ്ടി വരുന്ന ആറ് മുതൽ 23 മാസം വരെ പ്രായമുള്ള 67 ലക്ഷം കുട്ടികൾ ഉണ്ടെന്ന് പഠന റിപ്പോർട്ട്.
ജമാ നെറ്റ്വർക്ക് ഓപ്പൺ ജേണലിൽ പ്രസിദ്ധീകരിച്ച ഹാർവാർഡ് പഠനത്തിലാണ് ഈ വിവരമുള്ളത്. ഇന്ത്യയിൽ സീറോ ഫുഡ് കുട്ടികളുടെ എണ്ണം 19.3 ശതമാനമാണെന്നാണ് പഠനത്തിൽ പറയുന്നത്.
ഒരു ദിവസത്തിൽ പാലോ ഫോർമുലയോ ഭക്ഷണമോ കഴിക്കാത്ത 6 മുതൽ 23 മാസം വരെ പ്രായമുള്ള കുട്ടികളാണ് സീറോ ഫുഡ് കുട്ടികൾ. സീറോ- ഫുഡ് കുട്ടികളുടെ വ്യാപനം പല രാജ്യങ്ങളിലും 21% വരെ ഉയർന്നതായി പഠനത്തിൽ പറയുന്നു.
റിപ്പോർട്ട് പ്രകാരം സീറോ ഫുഡ് കുട്ടികളുടെ എണ്ണത്തിൽ നൈജീരിയയ്ക്ക് രണ്ടാം സ്ഥാനവും (962000), പാക്കിസ്ഥാന് മൂന്നും (849000), എത്യോപ്യയ്ക്ക് നാലും (772000), ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്ക് അഞ്ചും (362000) സ്ഥാനങ്ങളാണ് പട്ടികയിൽ ഉള്ളത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group