കർദിനാൾ പോൾ യോസഫ് കോർദെസിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പാ

പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷനായി 15 വർഷക്കാലം സേവനമനുഷ്ഠിച്ചിട്ടുള്ള കർദിനാൾ പോൾ യോസഫ് കോർദെസിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പാ.

റോമിൽ വച്ച് പതിനഞ്ചാം തീയതി വെള്ളിയാഴ്ചയാണ് കർദിനാൾ അന്തരിച്ചത്.

യുവജനലോകത്തിന്റെയും ദുർബ്ബലരുടെയും ആവശ്യങ്ങളിൽ ശ്രദ്ധപതിപ്പിച്ചുകൊണ്ട് വിശ്വസ്തതയോടും ഉദാരതയോടും കൂടി കർത്താവിനെയും സഭയെയും സേവിച്ച സഹോദരനാണ് കർദിനാൾ കോർദെസ് എന്ന് പാപ്പാ തന്റെ അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു. അനേക വർഷങ്ങൾ അദ്ദേഹം പരിശുദ്ധ സിംഹാനത്തിനേകിയ സേവനങ്ങൾ മാർപാപ്പാ കൃതജ്ഞതയോടെ ഓർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group