കൊളോസിയത്തിലേക്ക് നടക്കുന്ന കുരിശിന്റെ വഴിയിൽ ധ്യാനിക്കുന്നതിനായി ഈ വർഷം ഫ്രാൻസിസ് പാപ്പ വിചിന്തനം തയ്യാറാക്കുന്നു. കത്തോലിക്കാ സഭയുടെ തലവനായി സ്ഥാനമേറ്റതിനു ശേഷം ആദ്യമായാണ് പാപ്പ കുരിശിന്റെ വഴിക്കായി ധ്യാനവിചിന്തനം തയ്യാറാക്കുന്നത്.
“കുരിശിന്റെ വഴിയിൽ യേശുവിനോടൊപ്പം പ്രാർത്ഥനയിൽ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് പ്രതിഫലനം. ‘ആ നിമിഷത്തിൽ യേശു അനുഭവിക്കുന്നതിനെ കേന്ദ്രീകരിച്ച്’ ഓരോ കുരിശിന്റെ വഴി സ്ഥലത്തും മാർപാപ്പ അതുല്യമായ ഒരു ധ്യാനവിചിന്തനം തയ്യാറാക്കുമെന്ന് വത്തിക്കാൻ പ്രസ്സ് ഓഫീസ് അറിയിച്ചു.
1985-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴിയിൽ വിചിന്തനഭാഗങ്ങൾ എഴുതി വ്യത്യസ്ത വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും കൈമാറുന്ന പാരമ്പര്യം ആരംഭിച്ചത്. എന്നാൽ 2000-ലെ വിശുദ്ധ വർഷത്തിൽ അദ്ദേഹം താൽക്കാലികമായി ഈ പാരമ്പര്യത്തിന് ഇടവേള വരുത്തുകയും സ്വയമായി ധ്യാനചിന്തകൾ തയ്യാറാക്കുകയും ചെയ്തിരുന്നു. തുടർന്നുവന്ന മാർപാപ്പാമാരും ധ്യാനചിന്തകൾ തയ്യാറാക്കുന്നത് വ്യക്തികളെയും സമൂഹങ്ങളെയും ഏല്പിക്കുന്ന പാരമ്പര്യം തുടർന്നുവന്നിരുന്നു. 2025 വരുന്ന ജൂബിലി വർഷത്തോട് അനുബന്ധിച്ചാണ് ഈ വർഷം മാർപാപ്പ സ്വയമായി ധ്യാനവിചിന്തനങ്ങൾ തയ്യാറാക്കുന്നതെന്ന് വത്തിക്കാൻ വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group