സീറോ മലബാർ യൂത്ത് മൂവ്മെന്റ് യുവജന സംഗമം നടന്നു

സീറോ മലബാർ യൂത്ത് മൂവ്മെന്റ് കാഞ്ഞിരപ്പള്ളി രൂപത യുവജന സംഗമം – നസ്രാണി യുവശക്തി മഹാസംഗമം അണക്കരയിൽ നടന്നു.

നൂറ്റിനാൽപത് ഇടവകകളിൽ നിന്നായി അയ്യായിരത്തോളം യുവജനങ്ങൾ സംഗമത്തിൽ പങ്കെടുത്തു.ഷംഷാബാദ് രൂപത മെത്രാൻ മാർ റാഫേൽ തട്ടിൽ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി രൂപത വിവിധ കാലങ്ങളിലായി സമൂഹത്തിന്റെ ഉന്നമനത്തിനായി ചെയ്ത പ്രവർത്തനങ്ങളെക്കുറിച്ചും ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം നയിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും മാർ റാഫേൽ തട്ടിൽ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു.

കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം നിർവഹിച്ചു. വർദ്ധിച്ചു വരുന്ന വിദ്യാർത്ഥി കുടിയേറ്റങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച മാർ ജോസ് പുളിക്കൽ നാട്ടിലുണ്ടാവുന്ന തൊഴിലവസരങ്ങളും സംവരണ സംവിധാനങ്ങളും പരമാവധി ഉപയോഗിക്കുന്നതിൽ യുവജനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആഹ്വാനം ചെയ്തു. സഭയുടെ ഭാവി യുവജനങ്ങളിലാണെന്നസന്ദേശം നൽകിയ സീറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പറഞ്ഞു. സിനിമ സംവിധായകൻ ലാൽ ജോസ്, ചാനൽ അവതാരകൻ ടോം കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.

ആൽമരം മ്യൂസിക് ബാൻഡ്, യുവജനങ്ങളുടെ കലാപരിപാടികൾ എന്നിവയും നടത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group