പിടിമുറുക്കി ലഹരി മാഫിയ; കോഴിക്കോട്ടെ 5 യുവാക്കളുടെ മരണത്തിലും ദുരൂഹത; എല്ലാ മൃതദേഹങ്ങള്‍ക്കരികിലും സിറിഞ്ച്

കോഴിക്കോട്: സംസ്ഥാനത്ത് ലഹരി മാഫിയ പിടിമുറിക്കിയെന്ന ഭീകരസത്യത്തിന്റെ നേർക്കാഴ്ചയായി വടകരയിലെ യുവാക്കളുടെ മരണം.

രാസ ലഹരിയുടെ അമിത ഉപയോഗം മൂലം നെല്ലാച്ചേരി കുനിക്കുളങ്ങര ടവറിനം സമീപം രണ്ട് യുവാക്കളെ ഇന്നലെ രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓർക്കാട്ടേരി കാളിയത്ത് ശങ്കരന്റെ മകൻ രണ്‍ദീപ് (30), കുന്നുമ്മക്കര തോട്ടോളി ബാബുവിന്റെ മകൻ അക്ഷയ് (26) എന്നിവരാണ് മരിച്ചത്.

ഇതൊടെ ജില്ലയില്‍ മാത്രം കഴിഞ്ഞ ഒരുമാസത്തിനിടയില്‍ അമിത ലഹരി ഉപയോഗം മൂലം മൂന്ന് യുവാക്കളാണ് മരണപ്പെട്ടത്. കഴിഞ്ഞ മാസം 20 ന് കൊയിലാണ്ടിയിലും സമാനരീതിയില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു. കൊയിലാണ്ടി സ്റ്റേഡിയത്തില്‍ അണേലക്കടവ് സ്വദേശി അമല്‍ സൂര്യയെ (25) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് മൃതദേഹങ്ങള്‍ക്കരികില്‍ നിന്നും രാസലഹരി വസ്തുക്കളും സിറിഞ്ചും പൊലീസ് കണ്ടെടുത്തിരുന്നു. മരിച്ചവർ ലഹരിയ്‌ക്ക് അടിമകളായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.

കുറച്ച്‌ നാളുകള്‍ക്ക് മുൻപ് ഏറാമല, ഒഞ്ചിയം പഞ്ചായത്തുകളില്‍ അഞ്ച് യുവാക്കള്‍ മരിച്ച സംഭവങ്ങള്‍ക്കും ലഹരിയുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് നാട്ടുകാർ. എന്നാല്‍ മരിച്ചവരുടെ കുടുംബങ്ങള്‍ അന്വേഷണവുമായി സഹരിക്കാത്തതാണ് പ്രശ്നം.

സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ രാസലഹരിയുടെ ഉപയോഗം വ്യാപകമാണെന്ന് പൊലീസ് തന്നെ സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ കർശന നടപടിയെടുക്കാൻ ആഭ്യന്തര വകുപ്പോ ഭരണകൂടമോ തയ്യാറാകുന്നില്ല. എംഎഡിഎംഎ പിടികൂടുന്ന കേസുകള്‍ ദിനംപ്രതി വർദ്ധിക്കുമ്ബോഴും ഇതിന്റെ സ്ത്രോസ്സ് സംബന്ധിച്ച്‌ അന്വേഷണം നടത്താനും സംസ്ഥാന സർക്കാരിന് താല്‍പര്യമില്ല


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group