വത്തിക്കാൻ സിറ്റി : മെജുഗോറിയൻ തീർത്ഥാടനങ്ങളെ കുറിച്ച് പഠിക്കാൻ വത്തിക്കാൻ നിയോഗിച്ചിരുന്ന ആർച്ച്ബിഷപ്പ്ഹെറിക്ഹോസർ(78)ദിവംഗതനായി.പോളണ്ടിലെ വാർസോയിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.മെജുഗോറിയൻ തീർത്ഥാടനങ്ങളെക്കുറിച്ച് പഠിക്കുവാൻ ഫ്രാൻസിസ് മാർപാപ്പ പ്രത്യേകം അയച്ച വ്യക്തിയായിരുന്നു ഇദ്ദേഹം.ബനഡിക്ട് പതിനാറാമൻ മാർപാപ്പ ഇദ്ദേഹത്തെ വാഴ്സയിലെ ആർച്ച് ബിഷപ്പായി 2008 ൽ നിയമിച്ചിരുന്നു.തുടർന്ന് 2017 ഫെബ്രുവരിയിൽ ഫ്രാൻസിസ് മാർപാപ്പ ഇദ്ദേഹത്തെ മെജുഗോറിയൻ തീർത്ഥാടനങ്ങളെ സംബന്ധിച്ചുള്ള പ്രത്യേക ദൗത്യവുമായി മെജുഗോറിയ യിലേക്ക് അയക്കുകയായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group