വിവാഹജീവതത്തിന് സംരക്ഷണമേകുയെന്നാൽ കുടുംബത്തെ മുഴുവൻ പരിപാലിക്കലാണെന്നും ദമ്പതികൾക്ക് തുണയേകുകയെന്നത് ഇന്ന് ഒരു യഥാർത്ഥ ദൗത്യമാണെന്നും മാർപ്പാപ്പാ.
വിവാഹമെന്ന കൂദാശ അതിൻറെ പൂർണ്ണതയിൽ ജീവിക്കാൻ ദമ്പതികളെ സഹായിക്കുന്ന “എക്യുപെ നോതൃ ദാം” എന്ന വൈവാഹിക ആദ്ധ്യാത്മിക അൽമായപ്രസ്ഥാനത്തിൻറെ പതിനേഴു പേരടങ്ങിയ അന്താരാഷ്ട്ര നേതൃത്വ സംഘത്തെ ശനിയാഴ്ച (04/05/24) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
ഈ പ്രസ്ഥാനം ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കയാണെന്നും ക്രിസ്തീയ ജീവിതം ഒരു ദാനം എന്ന നിലയിൽ ജീവിക്കാൻ ശ്രമിക്കുന്ന കുടുംബങ്ങൾ ലോകത്തിൽ നിരവധിയാണെന്നും പറഞ്ഞ പാപ്പാ ക്രിസ്തീയ വിവാഹം ഒരു വിളിയാണെന്നു കണ്ടെത്താൻ യുവതീയുവാക്കളെ സഹായിക്കുകയെന്നത് ഇന്ന് അടിയന്തര പ്രാധാന്യമുള്ള ഒന്നാണെന്ന് പറഞ്ഞു.
തങ്ങൾ സ്വീകരിച്ച കൂദാശയുടെ കൃപ ലോകത്തിലേക്കു സംവഹിക്കുയും മാതാപിതാക്കളാകുകയും ചെയ്തുകൊണ്ട് സ്ത്രീയും പുരുഷനും സന്താനോൽപ്പാദന പ്രക്രിയയിൽ പൂർണ്ണമായി സ്വയം സാക്ഷാത്ക്കരിക്കുന്നതിന് ദൈവമേകുന്ന സവിശേഷ വിളിയാണ് അതെന്ന് പാപ്പാ വിശദീകരിച്ചു.
“ല് എക്യുപെ നോതൃ ദാം” പ്രസ്ഥാനം അടുത്ത ജൂലൈൽ ഇറ്റലിയിലെ ടൂറിൻ പട്ടണത്തിൽ അന്താരാഷ്ട്രസമ്മേളനം ചേരുന്നതിനെക്കുറിച്ചും പാപ്പാ സൂചിപ്പിക്കുകയും ഈ പ്രസ്ഥാനത്തിൻറെ ദൗത്യത്തെയും അവരുടെ കുടുംബങ്ങളെയും പരിശുദ്ധ കന്യകാമറിയത്തിനു ഭരമേല്പിക്കുകയും ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group