ആമസോണ്‍ പ്രൈം കബളിപ്പിക്കുന്നു! : ഉപഭോക്താക്കള്‍ രംഗത്ത്

സേവനങ്ങളുടെ മറവില്‍ ആമസോണ്‍ പ്രൈം ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായി ആരോപണം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ എടുക്കാൻ വരുന്ന ഉപഭോക്താവിനെ ഉയര്‍ന്ന നിരക്കിലുള്ള ആമസോണ്‍ പ്രൈം മെമ്ബര്‍ഷിപ്പ് കൂടി എടുക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് ആരോപണം.

ഇത് സംബന്ധിച്ച്‌ യുഎസിലെ ഫെഡറല്‍ ട്രേഡ് കമ്മീഷൻ (എഫ്ടിസി) നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനെതിരെ സിയാറ്റയിലെ ഫെഡറല്‍ കോടതിയെയാണ് എഫ്ടിസി സമീപിച്ചിരിക്കുന്നത്.

സാധാരണയായി യുഎസില്‍ 8.99 ഡോളര്‍ നല്‍കിയാല്‍ പ്രൈം വീഡിയോയിലെ വീഡിയോ മാത്രം കാണാൻ സാധിക്കും. എന്നാല്‍, ഉപഭോക്താക്കളെ കബളിപ്പിച്ച്‌ ആമസോണ്‍ 14.99 ഡോളറിന്റെ പ്രൈം മെമ്ബര്‍ഷിപ്പ് എടുപ്പിക്കുന്നുണ്ടെന്നാണ് ആരോപണം. ഉപഭോക്താക്കളുടെ അറിവോടെ അല്ലാതെയാണ് ഇത്തരത്തില്‍ പ്രൈം മെമ്ബര്‍ഷിപ്പ് എടുപ്പിക്കുന്നത്. അതേസമയം, ഈ ആരോപണത്തിനെതിരെ ആമസോണ്‍ രംഗത്തെത്തിയിട്ടുണ്ട്. വസ്തുതകളുടെയും നിയമത്തിന്റെയും അടിസ്ഥാനത്തില്‍ ആരോപണങ്ങള്‍ വാസ്തവമല്ലെന്നാണ് ആമസോണിന്റെ വാദം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group