സീറോ മലബാർ സഭയുടെ ആരാധനക്രമവും, സാംസ്കാരിക പൈതൃകവും
ദൈവശാസ്ത്രപരമായും, ആധ്യാത്മിയപരമായും സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള സീറോ മലബാർ സഭാംഗങ്ങൾ സവിശേഷശ്രദ്ധ പതിപ്പിക്കണമെന്ന് ഉദ്ബോധിപ്പിച്ച് പരിശുദ്ധ പിതാവ് ഫ്രാൻസീസ് മാർപാപ്പ.
അതുല്യവും അമൂല്യവുമായ ചരിത്രാനുഭവങ്ങൾ സ്വന്തമായുള്ള സീറോ മലബാർ സഭയ്ക്ക് ലഭിച്ചതും സഭ മുന്നോട്ടുകൊണ്ടുപോകുന്നതുമായ മഹത്തായ പൈതൃകത്തിൽ സഭാംഗങ്ങളെ ഉറപ്പിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പായി സ്ഥാനമേറ്റതിനു ശേഷം വത്തിക്കാനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ മാർ റാഫേൽ തട്ടിൽ പിതാവിനെയും മെത്രാന്മാരുടെ പ്രതിനിധി സംഘത്തെയും സ്വീകരിച്ചതിനു ശേഷം വൈദികരും സമർപ്പിതരും അല്മായരുമടങ്ങുന്ന റോമിലുള്ള സീറോമലബാർസഭാഗംങ്ങളെ വത്തിക്കാൻ പാലസിലെ കൺസിസ്റ്ററി ഹാളിൽ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മാർപാപ്പ.
സ്വയം ഭരണാവകാശമുള്ള ഒരു വ്യക്തിസഭ എന്നുള്ള നിലയിൽ സീറോ മലബാർ സഭയെ ഈ പൈതൃക സംരക്ഷണത്തിൽ സഹായിക്കാൻ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞ മാർപാപ്പ സഭ ഇന്നു നേരിടുന്ന വെല്ലുവിളികളെ ഉത്തരവാദിത്വത്തോടെയും സുവിശേഷാത്മക ധൈര്യത്തോടെയും മേജർ ആർച്ചു ബിഷപ്പിന്റെയും സിനഡിന്റെയും നേതൃത്വത്തിൽ ഉചിതമായ നടപടികൾ സ്വീകരിച്ചുകൊണ്ടു നേരിടുവാനും മാർപാപ്പ ഉദ്ബോധിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group