ഇറാന്‍ പ്രസിഡന്‍റിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് ഫ്രാന്‍സിസ് മാർപാപ്പ

ഇറാന്‍ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിൽ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. ഇറാൻ്റെ പരമോന്നത നേതാവായ ആയത്തുല്ല സയ്യിദ് അലി ഹുസൈനി ഖമേനിക്ക് അയച്ച ടെലിഗ്രാം സന്ദേശത്തിലൂടെയാണ് പാപ്പ അനുശോചനം രേഖപ്പെടുത്തിയത്. അപകടത്തിൽ മരിച്ച വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാന്‍ ഉള്‍പ്പെടെയുള്ള എല്ലാവരുടെയും ആകസ്മിക വിയോഗത്തില്‍ പരിശുദ്ധ പിതാവ് അനുശോചനം രേഖപ്പെടുത്തിയതായി വത്തിക്കാന്‍ അറിയിച്ചു.

മരണപ്പെട്ടവരുടെ ആത്മാക്കളെ സർവ്വശക്തൻ്റെ കാരുണ്യത്തിൽ ഭരമേൽപ്പിക്കുന്നു. വേർപാടിൽ ദുഃഖിക്കുന്നവർക്ക്, പ്രത്യേകിച്ച് അവരുടെ കുടുംബങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥനകളോടെ ഈ ദുഷ്‌കരമായ സമയങ്ങളിൽ രാഷ്ട്രത്തോടുള്ള ആത്മീയ അടുപ്പം ഞാൻ ഉറപ്പുനൽകുകയാണെന്നും ഫ്രാൻസിസ് മാർപാപ്പ സന്ദേശത്തില്‍ കുറിച്ചു. അസർബൈജൻ അതിർത്തിയിലെ ജോൽഫയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രിയും ഉൾപ്പെട്ട വിവിഐപി സംഘം കൊല്ലപ്പെട്ടതായി ഇറാൻ സ്‌ഥിരീകരിച്ചിരുന്നു.

ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് അപകടസ്‌ഥലം. അസർബൈജാൻ- ഇറാൻ അതിർത്തിയിലെ അണക്കെട്ട് ഉദ്ഘാടനം ചെയ്‌ത്‌ മടങ്ങവെ പ്രസിഡൻ്റ് സഞ്ചരിച്ച അമേരിക്കൻ നിർമിത ബെൽ 212 ഹെലികോപ്റ്റർ തകരുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group