ആ​​തു​​ര ശു​​ശ്രൂ​​ഷ രം​​ഗ​​ത്ത് 60 വർഷം പിന്നിട്ടു കാ​രി​ത്താ​സ് ആ​ശു​പ​ത്രി..

കോട്ടയം : ആതുര ശുശ്രൂഷ രംഗത്ത് അറുപത് വർഷം പിന്നിട്ട് കോ​​ട്ട​​യം കാ​രി​ത്താ​സ് ആ​ശു​പ​ത്രി.ഡ​​യ​​മ​​ണ്ട് ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി നി​​ര​​വ​​ധി പ​​ദ്ധ​​തി​​ക​​ളാണ് ആശുപത്രി ന​​ട​​പ്പാ​​ക്കു​​ന്നുത്.ഇതിന്റെ ഭാഗമായി 60ൽ​​പ്പ​​രം രോ​​ഗി​​ക​​ൾ​​ക്കു പ്ര​​ധാ​​ന ശ​​സ്ത്ര​​ക്രി​​യ​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ സൗ​​ജ​​ന്യ​​മാ​​യി ന​​ൽ​​കും. ഡ​​യ​​മ​​ണ്ട് ജൂ​​ബി​​ലി കാ​​ല​​യ​​ള​​വി​​ൽ വി​​വി​​ധ ആ​​രോ​​ഗ്യ​​പ​​രി​​ശോ​​ധ​​ന ഫീ​​സു​​ക​​ൾ ഗ​​ണ്യ​​മാ​​യി കു​​റ​​യ്ക്കും. ഓ​​ർ​​മ്മ​​ശ​​ക്തി കു​​റ​​യു​​ന്ന​​വ​​രെ​​യും വി​​വി​​ധ ആ​​രോ​​ഗ്യ​​പ്ര​​ശ്ന​​ങ്ങ​​ൾ അ​​ല​​ട്ടു​​ന്ന​​വ​​രെ​​യും വീ​​ടു​​ക​​ളി​​ലെ മു​​തി​​ർ​​ന്ന​​വ​​രെ​​യും സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ജി​​ല്ല​​യി​​ൽ ആ​​ദ്യ​​മാ​​യി ഡി​​മെ​​ൻ​​ഷ്യ​​ൻ​​ഹോം സ്ഥാ​​പി​​ക്കും.

ഡ​​യ​​മ​​ണ്ട് ജൂ​​ബി​​ലി വ​​ർ​​ഷ​​ത്തി​​ൽ ഡ​​യാ​​ലി​​സി​​സി​​നു എ​​ത്തു​​ന്ന 15 പേ​​ർ​​ക്കു പൂ​​ർ​​ണ​​മാ​​യും സൗ​​ജ​​ന്യ​​മാ​​യി ഡ​​യാ​​ലി​​സി​​സ് ചെ​​യ്തു ന​​ല്കും. 30 രോ​​ഗി​​ക​​ൾ​​ക്കു ചെ​​ല​​വി​​ൽ 40 ശ​​ത​​മാ​​നം തു​​ക ഇ​​ള​​വും ന​​ല്കും. ഡ​​യാ​​ലി​​സി​​സ് ചി​​കി​​ത്സ​​യി​​ലു​​ള്ള​​വ​​ർ​​ക്കും പു​​തു​​താ​​യി എ​​ത്തു​​ന്ന രോ​​ഗി​​ക​​ൾ​​ക്കും 15 ശ​​ത​​മാ​​നം തു​​ക ഇ​​ള​​വു ചെ​​യ്തു ന​​ല്കും. ഇ​​തി​​നാ​​യി 60 ല​​ക്ഷം രൂ​​പ​​യാ​​ണ് ആ​​ശു​​പ​​ത്രി ചെ​​ല​​വ​​ഴി​​ക്കു​​ന്ന​​ത്.

സാമ്പത്തിക ബു​​ദ്ധി​​മു​​ട്ട് അ​​നു​​ഭ​​വി​​ക്കു​​ന്ന കാ​​ൻ​​സ​​ർ രോ​​ഗി​​ക​​ൾ​​ക്കു സൂ​​സ​​ൻ ഡാ​​നി​​യേ​​ൽ ഫൗ​​ണ്ടേ​​ഷ​​നു​​മാ​​യി ചേ​​ർ​​ന്നു 25,000 രൂ​​പ വീ​​തം ന​​ല്കും. ആ​​ൻ​​ജി​​യോ​​ഗ്രാം, മാ​​മ്മോ​​ഗ്രാം പ​​രി​​ശോ​​ധ​​ന​​ക​​ൾ​​ക്കു 25 ശ​​ത​​മാ​​നം ഇ​​ള​​വു ന​​ല്കും. നി​​ല​​വി​​ൽ ആ​​ൻ​​ജി​​യോ​​ഗ്രാം പ​​രി​​ശോ​​ധ​​ന​​യ്ക്കു 9000 രൂ​​പ​​യാ​​ണ് ഈ​​ടാ​​ക്കു​​ന്ന​​ത്. ഇ​​തു 2000 രൂ​​പ കു​​റ​​ച്ചു 7000 രൂ​​പ​​യാ​​ക്കും. ആ​​ശു​​പ​​ത്ര​​യി​​ലെ ജീ​​വ​​ന​​ക്കാ​​ർ​​ക്കു ഫ്ര​​ണ്ട്സ് ഓ​​ഫ് കാ​​രി​​ത്താ​​സ് പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി 25 ല​​ക്ഷം രൂ​​പ​​യു​​ടെ മെ​​ഡി​​ക്ക​​ൽ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ​​ദ്ധ​​തി​​ക​​ളും ന​​ട​​പ്പാ​​ക്കുന്നുണ്ട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group