മരിയൻ സൈന്യം വേൾഡ് മിഷൻ ജില്ലാ കമ്മിറ്റി ഈസ്റ്റർ – ഉത്സവ കിറ്റ്, ചികിത്സാ ധനസഹായ വിതരണം നടത്തി

വടക്കഞ്ചേരി: മരിയൻ സൈന്യം വേൾഡ് മിഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈസ്റ്റർ – ഉത്സവ കിറ്റ് വിതരണവും ചികിത്സ ധനസഹായ വിതരണവും നടത്തി. വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ നടന്ന പരിപാടിയിൽ കിറ്റ് വിതരണ ഉദ്ഘാടനം ഫൊറോന വികാരി ഫാ.ജെയ്സൺ കൊള്ളന്നൂർ നിർവഹിച്ചു. മാംസം, പച്ചക്കറികൾ ബിരിയാണി കൂട്ട് തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഉത്സവ ഈസ്റ്റർ കിറ്റ്. കാൻസർ രോഗികൾക്ക് പ്രതിമാസം നൽകിവരുന്ന ധനസഹായം അസിസ്റ്റൻറ് വികാരി ഫാ.അമൽ വലിയവീട്ടിൽ വിതരണം ചെയ്തു. സമിതി ജില്ലാ പ്രസിഡൻ്റ് ജോൺ മണക്കുളം അധ്യക്ഷത വഹിച്ചു. കൈക്കാരന്മാരായ റെജി പൊടിമറ്റത്തിൽ, ഷാജി ആൻറണി ചിറയത്ത്, സമിതി ഭാരവാഹികളായ ബിജോയ് ജോർജ്, ബിനു നമ്പ്യാമഠത്തിൽ, ഷൈജി പുതുശ്ശേരി, നികുൽ വട്ട മാക്കൽ, ബോബി കെ.സേവ്യർ കുന്നത്തേട്ട്, കെ സി വൈ എം ഭാരവാഹികളായ സോബി മാളിയേക്കൽ, എബിൻ മാത്യുക്കുട്ടി, നവീൻ അമ്പൂക്കൻ, എബി പുതിയിടം എന്നിവർ നേതൃത്വം നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group