ദക്ഷിണകൊറിയയിൽ പീഡനത്തിനിരയായ രണ്ടായിരത്തോളം കത്തോലിക്കരുടെ മഹത്തായ വിശ്വാസത്തിന്റെ അടയാളമായ ദേവാലയം അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രമായി വത്തിക്കാൻ അംഗീകരിച്ചു. കൊറിയൻ സിയോസാനിലെ ഹേമി രക്തസാക്ഷി ഹോളി ഗ്രണ്ട് ദേവാലയമാണ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായി വത്തിക്കാൻ അംഗീകരിച്ചത്. കൊറിയയിലെ ദൈവശാസ്ത്രജ്ഞനും മിഷ്ണറി വൈദികനായ വിശുദ്ധ തോമസ് ചോ യാങ്-ഇപ് ന്റെ ഇരുന്നൂറാം ജന്മവാർഷികദിനത്തിലാണ് വത്തിക്കാൻ ഈ അംഗീകാരം പരസ്യപ്പെടുത്തിയത്. അംഗീകാരത്തിൽ ഡിജിയോണി ബിഷപ്പ് ലസതാരോ യു ഹ്യൂങ് സിക് സന്തോഷം അറിയിച്ചു” കൊറിയൻ സഭയിലെ നിരവധി രക്തസാക്ഷികളുടെ രക്ത സാക്ഷ്യത്തിന്റ അടയാളമായ ഈ അംഗീകാരം പിൻഗാമികൾക്ക് പുതുജീവൻ പകരുന്നത് ആണ്” അദ്ദേഹം പറഞ്ഞു. 1882 നും 1866 നുമിടയിൽ കൊറിയയിലെ ജോസോൺ രാജവംശത്തിലെ ഭരണാധികാരികൾ കൊറിയൻ ക്രൈസ്തവരെ കൂട്ടത്തോടെ പീഡിപ്പിക്കുകയും ജീവനോടെ കുഴിച്ചു മൂടുകയും ചെയ്തു,രണ്ടായിരത്തോളം കത്തോലിക്കരുടെ രക്തസാക്ഷിത്വത്തിന് സാക്ഷ്യംവഹിച്ച ഹോമി ദേവാലയമാണ് ഇപ്പോൾ അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രമായി വത്തിക്കാൻ അംഗീകരിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group