മതനിന്ദ ആരോപണം ജീവപര്യന്തം മാറ്റി വധശിക്ഷ വിധിച്ച് പാക്ക് കോടതി

മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തി സന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പാക്ക് ക്രൈസ്തവ വിശ്വാസിക്ക് ലാഹോർകോടതി വധശിക്ഷ വിധിച്ചു. 2011 ഡിസംബറിൽ മുസ്ലിം സുഹൃത്തിന് വിവാദമായ വാചക സന്ദേശം അയച്ചുവെന്നാരോപിച്ച് പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള സംജധ് വാസിഹ്ന് ജീവപര്യന്തം തടവിനും 314 .500 രൂപ (2000 US ഡോളർ ) പിഴയും ചുമത്തിയിരുന്നു. എന്നാൽ മത പ്രവാചകനെ അപകീർത്തിപ്പെടുത്തി സന്ദേശമയച്ചതിന് ജീവപര്യന്തം മതിയാവില്ല കേസ് പുനർപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ അപ്പീലിന് തുടർന്നാണ് ലാഹോർ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ശിക്ഷയെ സ്വാഗതം ചെയ്യുന്നതായി പ്രോസിക്യൂഷൻ അഭ്യഭാഷകരിൽ ഒരാളായ സീൺ അഹമ്മദ് അൻവർ അറിയിച്ചു. പാകിസ്ഥാനിൽ മതനിന്ദ ആരോപണത്തിന്റെ പേരിൽ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുകയാണെന്നും അതിൽ ഖേദകരമായഒരു സംഭവമാണ് സംജദ് മാസിഹ് ഗില്ലിന്റെ കേസ് എന്ന ന്യൂനപക്ഷ അവകാശ പ്രവർത്തകർ അഭിപ്രായപ്പെട്ടു. വിധി ദൗർഭാഗ്യകരമാണെന്നും പാകിസ്ഥാനിൽ മതന്യൂ നപക്ഷങ്ങൾക്ക് ജീവിക്കാനുള്ള അവസരം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് സംഘടനാ പ്രതിനിധികൾ കുറ്റപ്പെടുത്തി ഏഴു വർഷമായി ക്രിസ്ത്യൻ ദമ്പതികൾആയ ( ഷെഗ്ഫ്ത്താക് അസർറും ഭർത്താവ് , ഷാഫ്‌കാത്ത ഇമ്മാനുവേൽ ) ലും വധശിക്ഷയ്ക്ക് വിധിക്കപെട്ട ഇപ്പോഴും ജയിലിൽ കഴിയുകയാണ് .

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group