നാലാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഇസ്‌താംബൂളിലെ ഹോളി സേവ്യര്‍ പള്ളി മോസ്കാക്കി മാറ്റിയതിനെ വിമർശിച്ച് യൂറോപ്യൻ ബിഷപ്പ്സ് കോൺഫറൻസുകളുടെ കേന്ദ്രസമിതി. തുർക്കിയുടെ ചരിത്രത്തെയും അതിൻ്റെ ക്രൈസ്‌തവ വേരുകളെയും തമസ്കരിക്കുന്നതും മതസൗഹാർദ്ദത്തിനു വേണ്ടി തുർക്കി സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികളുടെ വിശ്വാസ്യത തകർക്കുന്നതുമാണ് ഈ നീക്കമെന്ന് യൂറോപ്യൻ ബിഷപ്പ്സ് കോൺഫറൻസുകളുടെ കേന്ദ്രസമിതി കുറ്റപ്പെടുത്തി.
രാജ്യത്തെ ക്രിസ്ത്യൻ സാന്നിധ്യത്തിൻ്റെ ചരിത്രപരമായ വേരുകൾ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമാണിതെന്നും മതപരമായ സഹവർത്തിത്വം കൂടുതൽ ദുഷ്കരമാക്കുന്ന ഖേദകരമായ തീരുമാനമാണിതെന്നും ബിഷപ്പ്സ് കോണ്‍ഫറന്‍സ് പ്രസ്താവിച്ചു. തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിലെ ഫാത്തിഹ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോറയിലെ ഹോളി സേവ്യര്‍ ബൈസൻ്റൈൻ ദേവാലയം, എഡി 534ൽ ബൈസന്‍റൈന്‍ വാസ്തുകലയെ ആധാരമാക്കിയാണ് നിര്‍മ്മിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group