ഫാ. സ്റ്റാന്‍ സ്വാമിയുടെ സ്മരണയ്ക്കായി ജൂലൈ 28 ദേശീയ നീതി ദിനo..

മുംബൈയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ സ്മരണയ്ക്കായി ജൂലൈ 28 ദേശീയ നീതി ദിനമായി ആചരിക്കാന്‍ തീരുമാനിച്ച് ജെസ്യൂട്ട് സഭ.മനുഷ്യാവകാശ പ്രസ്ഥാനങ്ങളുമായി ചേര്‍ന്നണ് ദേശീയ നീതി
ദിനാചരണം സംഘടിപ്പിക്കുന്നത്.രാജ്യത്തെങ്ങും അന്നേദിവസം ഫാ. സ്വാമിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ മതാതീതമായി ജനങ്ങള്‍ തയ്യാറാകണമെന്ന് ജെസ്യൂട്ട് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റ് ഫാ.സ്റ്റാനിസ്ലാവൂസ് ഡിസൂസ അഭ്യര്‍ത്ഥിച്ചു.
ഗോത്രാവകാശ സംരക്ഷണ അവബോധം സൃഷ്ടിക്കാനും ജയിലില്‍ കിടക്കുന്ന മനുഷ്യാവകാശ സംരക്ഷകര്‍ക്കു നീതി ലഭ്യമാക്കാനുമാണ് നിരവധി മനുഷ്യാവകാശ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് ജെസ്യൂട്ട് സഭ ദേശീയ നീതി ദിനം സംഘടിപ്പിക്കുന്നത്.
വൈകുന്നേരം ആറ് മുതല്‍ 6.45 വരെ പള്ളികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മുന്നില്‍ പ്ലക്കാര്‍ഡുകള്‍, പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവയുമായി മെഴുകുതിരി കത്തിച്ച് നിശബ്ദമായ പൊതു സമ്മേളനങ്ങള്‍ കോവിഡ് -19 പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുമെന്നും ഫാ.സ്റ്റാനിസ്ലാവൂസ് ഡിസൂസ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group