ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ സിറ്റിംഗ് ഈ മാസം 15ന് തിരുവനന്തപുരത്ത്..

തിരുവനന്തപുരം: ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനുള്ള ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ സിറ്റിംഗ് ഈ മാസം 15 ന് തിരുവനന്തപുരത്ത് വെച്ച് നടക്കും.

തിരുവനന്തപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗിന് രാവിലെ 10.30 മുതല്‍ 2.30 വരെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 04842993148 എന്ന നമ്പറില്‍ മൂന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group