ദൈവത്തിൽ പൂർണ്ണമായും ശരണപ്പെടാനാണ് “ചോസൻ” എന്നെ പഠിപ്പിച്ചത് : ജൊനാഥൻ റൂമി

ദൈവത്തിൽ പൂർണ്ണമായും ശരണപ്പെടാനാണ് ചോസൻ എന്ന പരമ്പര തന്നെ പഠിപ്പിച്ചതെന്ന് നടൻ ജൊനാഥൻ റൂമി. പരമ്പരയിൽ ക്രിസ്തുവിന്റെ വേഷമാണ് ഇദ്ദേഹം അഭിനയിക്കുന്നത്.

നാലു വർഷം മുമ്പാണ് താൻ ഈ യാത്ര ആരംഭിച്ചത്. പൂർണ്ണമായും മുഴുവനായും ദൈവത്തിന് സമർപ്പിക്കാനാണ് ഈ കാലയളവ് തന്നെ പ്രേരിപ്പിക്കുന്നത്. മുമ്പ് എന്നത്തെക്കാളും കൂടുതലായി താൻ ദൈവത്തെ ഇപ്പോൾ ആശ്രയിക്കുന്നു. ഈ യാത്രയിൽ ദൈവം എനിക്ക് നല്കിയ നന്മകളെ പ്രതി നന്ദി പറയാതെയും പ്രാർത്ഥിക്കാതെയും ഒരു ദിവസം ആരംഭിക്കാറില്ല. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ തനിക്ക് വലിയ ശക്തിയാണ് കിട്ടുന്നതെന്നും അദ്ദേഹം പറയുന്നു.

2019 ൽ ആരംഭിച്ച ചോസൺ ഇതുവരെ ലോകവ്യാപകമായി 94 മില്യൻ ആളുകളാണ് കണ്ടിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group